സേവനങ്ങളും വാറണ്ടിയും നീട്ടി നല്‍കി മാരുതി സുസുക്കി

May 30, 2020 |
|
News

                  സേവനങ്ങളും വാറണ്ടിയും നീട്ടി നല്‍കി മാരുതി സുസുക്കി

മെയ് മാസത്തില്‍ കാലാവധി അവസാനിക്കുമായിരുന്ന സൗജന്യ സര്‍വ്വീസ്, വാറന്റി പദ്ധതികള്‍ നീട്ടിയതായി മാരുതി സുസുക്കി ശനിയാഴ്ച അറിയിച്ചു. മെയ് 30 വരെ ദേശീയ ലോക്ക്ഡൗണിന്റെ നാലാം ഘട്ടം നിലനില്‍ക്കുന്നതിനാല്‍ വാഹന ഉടമകള്‍ക്ക് അവസാന തീയതി നീട്ടി നല്‍കാനാണ് കമ്പനി ശ്രമിക്കുന്നത്. മെയ് മാസത്തില്‍ അവസാനിക്കേണ്ടിയിരുന്ന എല്ലാ സൗജന്യ സേവനങ്ങളും വാറണ്ടിയും വിപുലീകൃത വാറണ്ടിയും ജൂണ്‍ വരെ നീട്ടി നല്‍കുമെന്ന് മാരുതി ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.

ലോക്ക്ഡൗണ്‍ കാരണം സര്‍വ്വീസും വാറന്റി ആനുകൂല്യങ്ങളും നേടാന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ പുതിയ തീരുമാനം ഗുണകരമാകും. പ്രാഥമിക വാറന്റി, വിപുലീകൃത വാറന്റി,സൗജന്യ സര്‍വ്വീസ് എന്നിവ ഉള്‍പ്പെടെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ ഉള്‍പ്പെടുന്നു. മാരുതിയും രാജ്യത്തെ മറ്റെല്ലാ ഒഇഎമ്മും മുമ്പ് സൗജന്യ സര്‍വ്വീസ്, വാറന്റി സ്‌കീമുകള്‍ തുടങ്ങിയവ നീട്ടിയിരുന്നു, മെയ് അവസാന വാരത്തിലും ഏപ്രിലിലും ഇവ കാലഹരണപ്പെടുന്നവര്‍ക്കാണ് നേരത്തെ തീയതി നീട്ടി നല്‍കിയത്.

കോവിഡ് -19 മഹാമാരി വ്യാപനം തടയുന്നതിനുള്ള ദേശീയ ലോക്ക്ഡൗണ്‍ മാര്‍ച്ച് 25 മുതലാണ് നടപ്പാക്കിയത്, ആദ്യ മൂന്ന് തവണ നിരവധി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നാലാം ഘട്ട ലോക്ക്ഡൗണില്‍ ചില നിയന്ത്രണങ്ങള്‍ ലഘൂകരിച്ചിരുന്നു. ഏപ്രിലില്‍ ആഭ്യന്തര വിപണിയില്‍ ഒരു യൂണിറ്റ് പോലും വില്‍ക്കാനായിട്ടില്ലെന്ന് മാരുതി സുസുക്കി ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ ഉത്തരവുകള്‍ക്ക് അനുസൃതമായി എല്ലാ ഉല്‍പാദന വിതരണ പ്രവര്‍ത്തനങ്ങളും നിര്‍ത്തലാക്കിയതാണ് ഇതിന് കാരണം.

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയെ നിലവിലെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ചത് 5 ബില്യണ്‍ ഡോളറിന്റെ കരുതല്‍ ശേഖരം. ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതിയുടെ 2020 സാമ്പത്തിക വര്‍ഷത്തെ അവസാന പാദത്തില്‍ പാസഞ്ചര്‍ വാഹന വില്‍പ്പന പതിറ്റാണ്ടുകള്‍ക്ക് ശേഷം കുത്തനെ ഇടിഞ്ഞു. എന്നാല്‍ നിക്ഷേപങ്ങളില്‍ നിന്നുള്ള കമ്പനിയുടെ സാമ്പത്തിക വരുമാനം ഇത്തവണ കാറുകള്‍ നിര്‍മ്മിക്കുകയും വില്‍ക്കുകയും പ്രധാന ബിസിനസ്സില്‍ നിന്നുള്ള വരുമാനത്തേക്കാള്‍ കൂടുതലാണ്.

Related Articles

© 2024 Financial Views. All Rights Reserved