മാരുതി സുസുക്കിയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 20 ശതമാനം ഇടിവ്

May 01, 2019 |
|
Lifestyle

                  മാരുതി സുസുക്കിയുടെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 20 ശതമാനം ഇടിവ്

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ വാഹന വില്‍പ്പന 20 ശതമാനം ഇടിഞ്ഞ് 133,704 യൂണിറ്റിലെത്തി. പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 19.6 ശതമാനം കുറഞ്ഞ് 131,385 യൂണിറ്റിലെത്തി. ലൈറ്റ് കമേഴ്‌സ്യല്‍ വാഹനമായ സൂപ്പര്‍ കാരികളുടെ വില്‍പ്പന 50.2 ശതമാനം വര്‍ധിച്ച് 2319 യൂണിറ്റിലെത്തി.

കമ്പനിയുടെ പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന വലിയ തോതില്‍ ഇടിഞ്ഞു. ചെറുകാറായ ഓള്‍ട്ടോ, ഓള്‍ഡ് വാഗണ്‍ആര്‍ എന്നിവയുടെ വില്‍പ്പന 39.8 ശതമാനം ഇടിഞ്ഞ് 22766 യൂണിറ്റിലെത്തി. കോംപാക്റ്റ് കാറുകളുടെ വിതരണത്തില്‍ സ്വിഫ്റ്റ്, ബലേനോ, ഇഗ്‌നിസ്, സെലേറിയോ, ഡിസയര്‍, ടൂര്‍ എസ് എന്നിവയാണ് ഇടിഞ്ഞത്. 13.9% ഇടിഞ്ഞ് 72,146 യൂണിറ്റാണ് വിറ്റഴിച്ചത്. 

യൂട്ടിലിറ്റി വാഹങ്ങളുടെ വിഭാഗത്തില്‍ (എര്‍ട്ടിഗ, വിറ്റാര ബ്രേസ, എസ്-ക്രോസ്സ്) ആകെ വില്‍പ്പന 5.9 ശതമാനം വര്‍ധിച്ച് 22035 യൂണിറ്റായി. ഓമ്‌നിയുടെയും എക്കോയുടെയും വില്‍പ്പനയില്‍ 26.7% ഇടിവു നേരിട്ടു.

 

Related Articles

© 2024 Financial Views. All Rights Reserved