വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച് വാഗണ്‍ ആര്‍: വില്‍പ്പനയിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മാരുതി സുസൂക്കി തന്നെ ഒന്നാമത്

August 22, 2019 |
|
Lifestyle

                  വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത് ഇടംപിടിച്ച് വാഗണ്‍ ആര്‍: വില്‍പ്പനയിലെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മാരുതി സുസൂക്കി തന്നെ ഒന്നാമത്

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. തൊഴിലാളികളെ പിരിച്ചുവിട്ടും, നിര്‍മ്മാണ ശാലകള്‍ അടച്ചുപൂട്ടിയും രാജ്യത്തെ മുന്‍ നിര വാഹന നിര്‍മ്മാണ കമ്പനികള്‍ ഒന്നടങ്കം ചില നീക്കങ്ങള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മാരുതി സുസൂക്കിയെന്ന വാഹന നിര്‍മ്മാണ കമ്പനി വാഹന വില്‍പ്പനയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍ ഇടംപിടിച്ചിട്ടുള്ളത്. 

പല വാഹന നിര്‍മ്മാതാക്കളും താത്കാലികമായി ഉത്പാദനം നിര്‍ത്തിവയ്ക്കുന്നതിലേക്ക് വരെ എത്തിയിരിക്കുന്നു അവസ്ഥ. വാഹന വില്‍പന കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലും വിപണിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ മാരുതിക്ക് കഴിഞ്ഞിരിക്കുന്നു. വില്‍പ്പനയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യ പത്ത് വാഹനങ്ങളില്‍ ഏഴും മാരുതിയുടേതു തന്നെ ജൂലൈമാസം 15062 യൂണിറ്റ് വിറ്റുപോയ ചെറു ഹാച്ച്ബാക്ക് വാഗണ്‍ആറാണ് വില്‍പ്പനയില്‍ ഒന്നാമത്. കോംപാക്റ്റ് സെഡാനായ ഡിസയര്‍ 12923 യൂണിറ്റുമായി രണ്ടാമതുണ്ട്. മൂന്നാം സ്ഥാനത്ത് പ്രീമിയം ഹാച്ച്ബാക്ക് സ്വിഫ്റ്റാണ്. 12677 യൂണിറ്റ് സ്വിഫ്റ്റുകള്‍ വില്‍ക്കാന്‍ മാരുതിക്കായി. ജനപ്രീയ ഹാച്ച്ബാക്കായ ഓള്‍ട്ടോ 11577 യൂണിറ്റുമായി നാലാമതെത്തിയപ്പോള്‍ മാരുതിയുടെ തന്നെ പ്രീമിയം സെഡാനായ ബലേനൊയാണ് 10482 യൂണിറ്റുമായി അഞ്ചാതെത്തിയത്. 9814 യൂണിറ്റ് വില്‍പ്പനയുമായി ഈക്കോ ആറാമത്.

മാരുതിയുടേതല്ലാത്തതായി വില്‍പനയില്‍ മുന്നില്‍ നില്‍ക്കുന്ന ആദ്യത്തെ കാര്‍ ഹ്യുണ്ടേയ്യുടെ കോംപാക്റ്റ് എസ്യുവി വെന്യുവാണ്. അടുത്തിടെ പുറത്തിറങ്ങിയ വെന്യു 9585 യൂണിറ്റാണ് വിറ്റു പോയത്. എട്ടാം സ്ഥാനത്ത് എര്‍ട്ടിഗ വില്‍പന 9222 യൂണിറ്റ്. ഹ്യുണ്ടേയ് ഐ20യാണ് 9012 യൂണിറ്റുമായി ഒമ്പതാം സ്ഥാനത്ത്. 6585 യൂണിറ്റുമായി ക്രേറ്റ പത്താം സ്ഥാനത്തും എത്തി.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved