മാരുതി സുസുകി ഒരൊറ്റ വാഹനം പോലും വില്‍ക്കാത്ത ഏപ്രില്‍ മാസം!

May 02, 2020 |
|
Lifestyle

                  മാരുതി സുസുകി ഒരൊറ്റ വാഹനം പോലും വില്‍ക്കാത്ത ഏപ്രില്‍ മാസം!

ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തില്‍ മാരുതി സുസുകി രാജ്യത്ത് ഒരൊറ്റ വാഹനം പോലും വിറ്റില്ല. കോവിഡ് മൂലം രാജ്യമൊട്ടാകെ അടച്ചിട്ട സാഹചര്യത്തിലാണിത്. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുകി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് മൂലം സര്‍ക്കാര്‍ നിര്‍ദേശം പാലിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതിനെ തുടര്‍ന്നാണിതെന്ന് കമ്പനി വ്യക്തമാക്കി.

അതേസമയം, മുന്ദ്ര പോര്‍ട്ട് വഴി 632 വാഹനങ്ങള്‍ കയറ്റിയയച്ചതായി കമ്പനി അറിയിച്ചു. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരുന്നു ഇത്. സര്‍ക്കാരിന്റെ അനുമതി ലഭിച്ചതിനെതുടര്‍ന്ന് ഗുരുഗ്രാമിലെ മാനേസര്‍ പ്ലാന്റില്‍ ഒറ്റ ഷിഫ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു. 4,696 ജീവനക്കാരാണ് അവിടെ മാത്രം ജോലി ചെയ്യുന്നത്. മാര്‍ച്ചില്‍ 92,540 വാഹനങ്ങളാണ് മാരുതി നിര്‍മിച്ചത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാകട്ടെ 1,36,201 യുണിറ്റുകളും.

Related Articles

© 2024 Financial Views. All Rights Reserved