മാരുതി സുസൂക്കിയുടെ ഇലക്ട്രിക് കാറുകള്‍ വില്‍പ്പനയ്ക്കായി എത്തുക നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി

June 26, 2019 |
|
Lifestyle

                  മാരുതി സുസൂക്കിയുടെ ഇലക്ട്രിക് കാറുകള്‍ വില്‍പ്പനയ്ക്കായി എത്തുക നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി

ന്യൂഡല്‍ഹി: മാരുതി ഇപ്പോള്‍ കൂടുതല്‍ അവസരങ്ങളൊരുങ്ങുകയാണ് വിപണി രംഗത്ത്. പ്രീമീയം അവസരങ്ങളൊരുക്കി വിപണിയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. വാഗണ്‍ ആറിന്റെ സഹായത്തോടെ ഇലക്ട്രിക് വാഹനങ്ങളുടെ പ്രവര്‍ത്തനം കമ്പനി ആരംഭിച്ചു. ഇലക്ട്രിക് കാറുകള്‍ക്ക് പ്രത്യേകമായി ബാറ്ററി പ്ലാന്റും ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നാണ് കമ്പനി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

അതേസമയം കമ്പനിയുടെ ഇലക്ട്രിക് വാഹനങ്ങളെല്ലാം ഇനി നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴിയാകും കമ്പനി വില്‍ക്കുക.  രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ കുതിച്ചു ചാട്ടം വിപണിയില്‍ പ്രതീക്ഷിച്ചുകൊണ്ട് മാരുതി 2020 ല്‍ തങ്ങളുടെ ആദ്യ ഇലക്ട്രക് കാര്‍ വിപണിയില്‍ എത്തിക്കും. വിപണി രംഗത്ത് ഉപഭോക്താക്കളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാരുതി അഞ്ച് വര്‍ഷം മുന്‍പ് ഡീലര്‍ഷിപ്പുകള്‍ക്ക് തുടക്കം കുറിച്ചത്. 

നിലവില്‍ രാജ്യത്ത് 250 ല്‍ കൂടുതല്‍ ഡീലര്‍ഷിപ്പുകള്‍ രാജ്യത്ത പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് കമ്പനി ചില കാര്യങ്ങള്‍ പുറത്തുവിട്ടതായാണ് വിവരം. വിപണിയില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.  അതേസമയം മാരുതി അടുത്തവര്‍ഷം മുതല്‍ പുറത്തിറക്കുന്ന ഇലക്ട്രിക്്  കാറുകള്‍ക്ക് കൂടുതല്‍ പരമാവധി 8 ലക്ഷം രൂപ വിലയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. 

 

 

Related Articles

© 2024 Financial Views. All Rights Reserved