മാരുതിയുടെ ഡീസല്‍ കാറിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ അടുത്ത വര്‍ഷം അവസാനിപ്പിക്കും

April 26, 2019 |
|
Lifestyle

                  മാരുതിയുടെ ഡീസല്‍ കാറിന്റെ നിര്‍മ്മാണം ഇന്ത്യയില്‍ അടുത്ത വര്‍ഷം അവസാനിപ്പിക്കും

മാരുതിയുടെ ഡീസല്‍ കറിന്റെ നിര്‍മ്മാണം 2020 ഏപ്രില്‍  നിര്‍ത്തിവെക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. മാരുതിയുടെ തീരുമാനം ബിസിനസ് ലോകത്ത് വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിട്ടുള്ളത്. കാര്‍ബണ്‍ മലനീകരണവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിയമങ്ങളും പാലിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഡീസല്‍ കാറിന്റെ നിര്‍മ്മാണം കമ്പനി അവസാനിപ്പിച്ചത്. ബിഎസ് VI മാനദണ്ഡങ്ങള്‍ അംഗീകരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ്  നിര്‍മ്മാണം പൂര്‍ണമായും കമ്പനി അവസാനിപ്പിക്കുന്നത്. 

ഡീസല്‍ കാര്‍ നിര്‍മ്മാണ മേഖലയില്‍ ജനപ്രിയ മോഡലുകള്‍ ഇറക്കിയ കമ്പനിയാണ് മാരുതി സുസൂക്കി. അടുത്ത വര്‍ഷം മുതല്‍ മാരുതിയുടെ ഡീസല്‍ കാറുകളെല്ലാം ഇതോടെ ഇല്ലാതാവുകയും ചെയ്യും. നിലവില്‍ മാരുതി സുസൂക്കിയില്‍പ്പെട്ട വാഹനങ്ങളില്‍ 25 ശതമാനം ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത് ഡീസല്‍ വാഹനങ്ങളാണ്. 

അന്തരീക്ഷണ മലനീകരണം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യയില്‍ ബിഎസ് VI മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നത്. ഇതോടെ കാര്‍ നിര്‍മ്മാണ കമ്പനികള്‍ മലിനീകരണം കുറക്കുന്നതിനുള്ള സാങ്കേതിക വിദ്യ ഉറപ്പാക്കാനും, സുരക്ഷയൊരുക്കാനും നിര്‍ബന്ധിതരാകും. ഇതിന് കമ്പനികള്‍ക്ക് അധിക ചിലവ് വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇതുമൂലം വാഹനങ്ങളുടെ  വില വര്‍ധിക്കാനും സാധ്യത കാണുന്നുണ്ട്.

 

 

Related Articles

© 2024 Financial Views. All Rights Reserved