വാഹന റീസൈക്ലിങ് ബിസിനസിലേക്ക് മാരുതിയും ടൊയോട്ടോയും;സംയുക്തസംരംഭം രൂപീകരിച്ച് കമ്പനികള്‍

November 07, 2019 |
|
Lifestyle

                  വാഹന റീസൈക്ലിങ് ബിസിനസിലേക്ക് മാരുതിയും ടൊയോട്ടോയും;സംയുക്തസംരംഭം രൂപീകരിച്ച് കമ്പനികള്‍

റീസൈക്കിള്‍ ബിസിനസിന് മികച്ച പരിഗണന നല്‍കാന്‍ തയ്യാറെടുക്കുകയാണ് രണ്ട് പ്രമുഖ കാര്‍നിര്‍മാതാക്കള്‍. മാരുതി സുസുകിയും ടൊയോട്ടയുമാണ് ഈ ബിസിനസില്‍ കൈകോര്‍ത്ത് മുമ്പോട്ട് പോകാന്‍ തീരുമാനിച്ചത്. വാഹന റീസൈക്കിള്‍ ബിസിനസില്‍ ആഗോളതലത്തിലുള്ള വിപണി തിരിച്ചറിഞ്ഞാണ് സംയുക്ത സംരംഭം രൂപീകരിക്കുന്നത്.

മാരുതി സുസുകി ടൊയോട്‌സു എന്ന പേരിലാണ് ഇരുവരും സംയുക്തസംരംഭം ഉണ്ടാക്കുന്നത്. ഇരുവര്‍ക്കും തുല്യ ഓഹരി പങ്കാളിത്തത്തില്‍ ആണ് ബിസിനസ്. വാഹനങ്ങള്‍ പൊളിക്കുകയും റീസൈക്കിള്‍ ചെയ്യുന്നതുമാണ് ബിസിനസ്. യുഎസ് വിപണിയില്‍ റീസൈക്കിള്‍ ചെയ്തുള്ള വാഹനങ്ങള്‍ക്ക് മികച്ച വില്‍പ്പനയാണ് ലഭിക്കുന്നത്. 3200 കോടി ഡോളറിന്റെ വിപണിയാണ് ഒരു വര്‍ഷം യുഎസിലുള്ളത്. 1.4 ലക്ഷം ആളുകള്‍ ഈ മേഖലയില്‍ ജോലിയും ചെയ്യുന്നുണ്ട്.

ഈ സാധ്യതകള്‍ ആഗോളാടിസ്ഥാനത്തില്‍ തിരിച്ചറിഞ്ഞാണ് മാരുതി സുസുകിയും ടൊയോട്ടയും പുതിയ സംരംഭം തയ്യാറാവുന്നത്.എംഎ്‌സ്ടിഐയുടെ നേതൃത്വത്തില്‍ നോയിഡയില്‍ 2020 ഓടെ റീസൈക്ലിങ് യൂനിറ്റ് സ്ഥാപിക്കും. ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിലേക്കും യൂനിറ്റുകള്‍ വ്യാപിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

2000 വാഹനങ്ങള്‍ ഒരുമാസം റീസൈക്കിള്‍ ചെയ്യാന്‍ ശേഷിയുള്ള പ്ലാന്റാകും നോയിഡയിലേത്. ഉപഭോക്താക്കള്‍,ഡീലര്‍മാരില്‍ നിന്നും നേരിട്ടെടുക്കുന്ന വാഹനങ്ങളായിരിക്കും ഇത്. പരിസ്ഥിതിസൗഹൃദ സംവിധാനങ്ങളായിരിക്കും റിസൈക്ലിങ്ങിന് ഉപയോഗിക്കുകയെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 

Related Articles

© 2024 Financial Views. All Rights Reserved