ഇലക്ട്രിക് എസ് യുവിയായ EZS ഇലക്ട്രിക്കലിന്റെ ബുക്കിങ് തുടങ്ങി; എംജിയുടെ തകര്‍പ്പന്‍ വാഹനം ഇന്ത്യയില്‍ എത്തുക ഡിസംബര്‍ അഞ്ചിന്

November 22, 2019 |
|
News

                  ഇലക്ട്രിക് എസ് യുവിയായ EZS ഇലക്ട്രിക്കലിന്റെ ബുക്കിങ് തുടങ്ങി; എംജിയുടെ തകര്‍പ്പന്‍ വാഹനം ഇന്ത്യയില്‍ എത്തുക ഡിസംബര്‍ അഞ്ചിന്

എംജിയുടെ ഇലക്ട്രിക് എസ് യുവിയായ eZS ഡിസംബര്‍ അഞ്ചിന് ഇന്ത്യയില്‍ അവതരിപ്പിക്കും. എംജിയില്‍ നിന്ന് ഇന്ത്യയില്‍ എത്താനൊരുങ്ങുന്ന ഇലക്ട്രിക് എസ്യുവിയായ eZS ഇലക്ട്രിക്കലിന്റെ ബുക്കിങ് ആരംഭിച്ചു. 50000 രൂപ അഡ്വാന്‍സ് തുക ഇടാക്കിയാണ് ബുക്കിങ് സ്വീകരിക്കുന്നതെന്നാണ് വിവരം. ലദട അവതരിപ്പിച്ചതിന് പിന്നാലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഫാസ്റ്റ് ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ ആരംഭിക്കാനും എംജി പദ്ധതിയൊരുക്കുന്നുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാറ്ററി നിര്‍മ്മാതാക്കളായ സിഎടിഎല്‍ ആയിരിക്കും ഈ വാഹനത്തിനുള്ള ബാറ്ററികള്‍ നിര്‍മ്മിക്കുക. ഇലക്ട്രിക് മോട്ടോറും 44.5 kWh ലിഥിയം അയേണ്‍ ബാറ്ററിയും ചേര്‍ന്ന് 150 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും നല്‍കും. സ്റ്റാന്റേര്‍ഡ് 7സണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം. 50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 335 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് എംജി അവകാശപ്പെടുന്നത്. മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 3.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗത്തിലെത്താനും ദട ഇലക്ട്രിക്കിന് സാധിക്കും.

ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഹ്യുണ്ടായ് കോനയാണ് എംജിയുടെ പ്രധാന എതിരാളി. കോനയെക്കാള്‍ 2-3 ലക്ഷം രൂപ കുറവായിരിക്കും ദട മോഡലിനെന്നാണ് സൂചന. ഇന്ത്യയില്‍ 24 ലക്ഷം രൂപയോളമാണ് നിലവില്‍ കോനയുടെ എക്‌സ്‌ഷോറൂം വില.

Read more topics: # എസ് യുവി eZS,

Related Articles

© 2024 Financial Views. All Rights Reserved