വിദേശ നിക്ഷേപകര്‍ക്ക് മോദി സര്‍ക്കാറില്‍ വിശ്വാസമില്ല; ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്നു; സര്‍ക്കാര്‍ പറയുന്ന എല്ലാ വാദങ്ങളും പൊള്ളയെന്ന് നിക്ഷേപകരുടെ ആക്ഷേപം

September 19, 2019 |
|
News

                  വിദേശ നിക്ഷേപകര്‍ക്ക് മോദി സര്‍ക്കാറില്‍ വിശ്വാസമില്ല;  ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുന്നു; സര്‍ക്കാര്‍ പറയുന്ന എല്ലാ വാദങ്ങളും പൊള്ളയെന്ന് നിക്ഷേപകരുടെ ആക്ഷേപം

ന്യൂഡല്‍ഹി: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ പറയുന്നത് പോലെ അത്ര വലിയ സാമ്പത്തിക വളര്‍ച്ചയല്ലെന്ന് വിലയിരുത്തല്‍. മോദിസര്‍ക്കാറിന്റെ എല്ലാ സ്വപ്‌നങ്ങള്‍ക്കും മങ്ങലേല്‍ക്കുന്ന കാര്യങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്. മോദിയുടെ സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 45 ബില്യണ്‍ ഡോളര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഒഴുക്കിയവര്‍ക്ക് പൊടുന്നനെ മനം മാറ്റം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. രാജ്യം അതി ഭയങ്കരമായ മാന്ദ്യം നേരിടുന്നുണ്ടെന്ന ആശങ്കയെ തുടര്‍ന്നാണ് വിദേശ നിക്ഷേപകര്‍ കൂട്ടത്തോടെ ഇപ്പോള്‍ ്പിന്‍മാറുന്നത്. വിദേശ നിക്ഷേപകര്‍ ഏറ്റവും വലിയ വേഗത്തിലാണ് ഓഹരികള്‍ വിറ്റഴിക്കാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 

ഇക്കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ 4.5 ബില്യണ്‍ ഓഹരികളിലാണ് വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചിട്ടുള്ളത്. 1999 ന് ശേഷം നടന്ന ഏറ്റവും വലിയ ഓഹരി വിറ്റഴിക്കാലാണ് 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ നടന്നതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. മോദിയുടെ വികസന സ്വപ്‌നങ്ങള്‍ക്കാണ് ഇപ്പോള്‍ ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയങ്ങളും, സാമ്പത്തിക അച്ചടക്കം പാലിക്കുന്നതിന്റെ ജാഗ്രത കുറവുമാണിതെന്നാണ് വിലയിരുത്തല്‍. 

വിദേശ നിക്ഷേപകര്‍ക്കിടയില്‍ മോദി സര്‍ക്കാറിന്റെ എല്ലാ വിശ്വാസ്യതയും നഷ്ടപ്പെടുന്നുണ്ടെന്നാണ് അന്താരാഷ്ട്ര വിപണികളിലായി 52 ബില്യണ്‍ ഡോളറിന്റെ മേല്‍നോട്ടം വഹിക്കുന്ന ലോംബാര്‍ഡ് ഓഡിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്സിന്റെ മുഖ്യ നിക്ഷേപ തന്ത്രജ്ഞനായ സല്‍മാന്‍ അഹ്മദ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ്‌വിദേശ നിക്ഷേപകര്‍ക്ക് അത്ര സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ സാധ്യമല്ലെന്നും, മോദിസര്‍ക്കാറിന്റെ തെറ്റായ നയങ്ങള്‍ വലിയ തിരിച്ചടികള്‍ നേരിടുന്നുണ്ടെന്നാണ് വിദേശ രാജ്യങ്ങളിലുള്ള വിവിധ നിക്ഷേപക ഗ്രൂപ്പുകള്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ഒന്നാം പാദത്തില്‍ രാജ്യത്തെ ആഭ്യന്തര ഉത്്പ്പാദനം അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയത് വലിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ആറ് വര്‍ഷത്തിനിടെ ഏറ്റവും വലിയ ഇടിവാണ് ജിഡിപി വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. വാഹന വില്‍പ്പനയില്‍ ്‌രൂപപ്പെട്ടിട്ടുള്ള ഞെരുക്കവും, രാജ്യത്തെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളിലെ തകര്‍ച്ചയുമെല്ലാം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്ക് ഗുരുതരമായ പരിക്കുകളാണ് സൃഷ്ടിച്ചിട്ടുള്ളത്. 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved