സാമ്പത്തിക മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ സര്‍ക്കാറിന് കഴിയുമോ? ആഭ്യന്തര രംഗത്തെ വെല്ലുവിളികള്‍ വളര്‍ച്ചയ്ക്ക് പ്രത്യാഘാതമുണ്ടാക്കും

August 28, 2019 |
|
News

                  സാമ്പത്തിക മാന്ദ്യത്തെ ചെറുത്ത് തോല്‍പ്പിക്കാന്‍ സര്‍ക്കാറിന് കഴിയുമോ? ആഭ്യന്തര രംഗത്തെ വെല്ലുവിളികള്‍ വളര്‍ച്ചയ്ക്ക് പ്രത്യാഘാതമുണ്ടാക്കും

ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്നുണ്ടെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മാന്ദ്യത്തെ നേരിടുന്നതിന് വേണ്ടി സര്‍ക്കാര്‍ എടുത്ത നടപടികള്‍ സമ്പദ് വ്യവസ്ഥയെ പുനര്‍ജീവിപ്പിക്കുമെന്നും, നിക്ഷേപകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയുണ്ടാക്കുമെന്നും റേറ്റിങ് ഏജന്‍സിയായ മൂഡിസിന്റെ നിരീക്ഷണം. അതേസമയം അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ്-ചൈന വ്യാപാര തര്‍ക്കവും, ആഭ്യന്തര തലത്തില്‍ ്‌രൂപപ്പെട്ട രാഷ്ട്രീയ പ്രതസിന്ധിയുമെല്ലാം സമ്പദ് വ്യവസ്ഥയ്ക്ക് ആശയകുഴപ്പങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. 

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വിദേശ പോര്‍ട്ട് ഫോളിയോ നിക്ഷേപകരുടെ വരുമാനത്തിന് മേലുള്ള സര്‍ചാര്‍ജ് ഒഴിവാക്കിയതോടെ ഓഹരി വിപണിയില്‍ സ്ഥിരത രൂപപ്പെടുന്നതിന് കാരണമയെന്നാണ് വിലയിരുത്തല്‍. ഇതോടെ ഓഹരി വിപണി നേട്ടത്തോടെയാണ് ഇന്നലെ അവസാനിച്ചത്. അതേസമയം വളര്‍ച്ചാ നിരക്ക് കേന്ദ്രസര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ പ്രകടമാകില്ല. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 6.4 ശതമാനം വളര്‍ച്ചാ നിരക്ക് മാത്രമാണ് പ്രകടമാവുക. അതേസമയം 2020 ല്‍ 6.8 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുമെന്ന വിലയിരുത്തലും ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. 

എന്നാല്‍ ബാങ്കിങ് മേഖല കൂടുതല്‍ ശക്തിപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ 70000 കോടി രൂപയാണ് നല്‍കാനുദ്ദേശിച്ചിട്ടുള്ളത്. ബാങ്കിങ് മേഖല കൂടുതല്‍ ശക്തിപ്പെടുത്താനും, വായ്പാ ശേഷി വര്‍ധിപ്പിക്കാനും വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ തുക മൂലധന സഹായമായി നല്‍കിയിട്ടുള്ള്ത്. കേന്ദ്രസര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് കൂടുതല്‍ ആക്കം കൂട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം ആര്‍ബിഐയുടെ കരുതല്‍ധനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടമിട്ടത് രാജ്യം സാമ്പത്തിക മാന്ദ്യം നേരിടുന്നത് മൂലമാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved