ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് മൂഡിസ്; നടപ്പുവര്‍ഷം 5.8 ശതമാനം വളര്‍ച്ച മാത്രം നേടും

October 10, 2019 |
|
News

                  ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് മൂഡിസ്;  നടപ്പുവര്‍ഷം 5.8 ശതമാനം വളര്‍ച്ച മാത്രം നേടും

രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യ പ്രതീക്ഷിച്ച വളര്‍ച്ചാ നിരക്ക് കൈവരിക്കില്ലെന്നാണ് വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യ 5.8 ശതമാനം വളര്‍ച്ച മാത്രമാണ് കൈവരിക്കുക എന്നാണ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം നേരത്തെ മൂഡിസ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 6.2 ശതമാനാമണ് പ്രവചിച്ചിട്ടുള്ളത്. ഹഗ്രാമീണ മേഖലയിലും, ഉപഭോഗത്തിലും, വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. മെച്ചപ്പെട്ട തൊഴില്‍ സാഹര്യം പോലും രാജ്യത്ത് നടപ്പുവര്‍ഷം സൃഷ്ടിക്കപ്പെട്ടിട്ടില്ലെന്നാണ് വിലയിരുത്തല്‍. 

രാജ്യത്തെ കാര്‍ഷിക നിര്‍മ്മാണ മേഖലയിലെല്ലാം ഇപ്പോഴും മോശം സ്ഥതി തന്നെയാണ് തുടരുന്നത്. തൊഴില്‍ പ്രതിസന്ധിയും നിലനില്‍ക്കുന്നു. വ്യവസായിക വളര്‍ച്ച പോലും ഏറ്റവും മോശം സ്ഥിതിയിലേക്കാണ് എത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം ഇനത്യ പ്രതീക്ഷിച്ച വളര്‍ച്ച കൈവരിക്കില്ലെന്നാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. 

നടപ്പുവര്‍ഷം ഇന്ത്യ 6.1 ശതമാനം വളര്‍ച്ച കൈവരിക്കുവെന്നാണ് ആര്‍ബിഐ ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. നേരത്തെ 6.8 ശതമാനം വളര്‍ച്ചായായിരുന്നു ആര്‍ബിഐ പ്രവചിച്ചത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കാണ് എത്തിയത്. 

ജൂണ്‍ 30 ന് അവസാനിച്ച ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് അഞ്ച്  ശതമാനത്തിലേക്ക് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നത്.എന്നാല്‍ 2018-2019 സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും അവസാന പാദത്തില്‍ വളര്‍ച്ചാ നിരക്കായി ആകെ രേഖപ്പെടുത്തിയത് 5.8 ശതമാനമായിരുന്നു. 

ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക രാജ്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ എല്ലാ വാദങ്ങളും പൊള്ളയാണെന്നാണ് ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയിലും, കാര്‍ഷിക മേഖലയിലും ഇപ്പോഴും മോശം പ്രകടനം തന്നെയാണ് തുടരുന്നത്. സാമ്പത്തിക മേഖല കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. നിര്‍മ്മാണ മേഖലയില്‍ മാത്രം ഒന്നാം പാദത്തില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത് 0.6 ശതമാനം മാത്രമാണ്. മുന്‍വര്‍ഷം ഇതേകാലയളവില്‍ 12.1 ശതമാനമാണ് വളര്‍ച്ച. കാര്‍ഷിക, മത്സ്യ ബന്ധന മേഖലയിലെ വളര്‍ച്ചയില്‍ ആകെ രേഖപ്പെടുത്തിയിട്ടുള്ളത് രണ്ട് ശതമാനം വളര്‍ച്ചയാണ്.2019-2020 സാമ്പത്തിക വര്‍ഷത്തിലെ ജൂണിലവസാനിച്ച ഒന്നാം പാദത്തില്‍ മൈനിങ് ആന്‍ഡ് കല്‍ക്കരി മേഖലയിലെ വളര്‍ച്ച ഒന്നാം പാദത്തില്‍ 0.4 ശതമാനം (മുന്‍വര്‍ഷം ഇതേകാലളവില്‍ 2.7 ശതമാനം). 

അതേസമയം റേറ്റിങ് ഏജന്‍സികളുടെ വിലയിരുത്തലിനേക്കാള്‍ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും, യുഎസ് ചൈനാ വ്യാപാര തര്‍ക്കലവുമെല്ലാം ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. 2013 ന്  ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് ഏറ്റവും താഴ്ന്ന നിലയിലേക്കെത്തിയിട്ടുള്ളത്.

Related Articles

© 2024 Financial Views. All Rights Reserved