ടാറ്റാ മോട്ടോഴ്‌സിന്റെ റേറ്റിങ് മൂഡിസ് വെട്ടിച്ചുരുക്കി

June 21, 2019 |
|
Lifestyle

                  ടാറ്റാ മോട്ടോഴ്‌സിന്റെ റേറ്റിങ് മൂഡിസ് വെട്ടിച്ചുരുക്കി

പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡിസ് ടാറ്റാ മോട്ടേഴ്‌സിന്റെ റേറ്റിങ് വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ട്. ടാറ്റയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെഎല്‍ആറിന്റെ (Jaguar and Rover) ന്റെ വിപണിയിലെ മോശം പ്രകടനത്തെ തുടര്‍ന്ന് മൂഡിസ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. വപണിയില്‍ ജെഎല്‍ആര്‍ കഴിഞ്ഞ കുറച്ച് കാലമായി നേട്ടത്തിലെത്താത്തത് കമ്പനിയക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് പ്രമുഖ റേറ്റിങ് ഏജന്‍സിയായ മൂഡിസ് റേറ്റിങ് കുറക്കാന്‍ മുതിര്‍ന്നിട്ടുള്ളത്. B2 വില്‍ നിന്ന് B3 യിലേക്കാണ് ഏറ്റവും മോശം ഗ്രേഡെന്ന ലെവലിലേക്ക് മൂഡിസ് താഴ്ത്തിക്കെട്ടിയത്. 

അതേസമയം ജെഎല്‍ആറിന് വിപണിയില്‍ നടപ്പുസാമ്പത്തിക മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നാണ് കമ്പനി അധകൃതരുടെ പ്രതീക്ഷ. അതേസമയം ഔട്ട് ലുക്ക് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം B1 ല്‍ നിന്ന് ജെഎല്‍ആര്‍ B3 ലെവലിലേക്കാണ് എത്തിപ്പെട്ടതെന്നാണ്.

 

Related Articles

© 2024 Financial Views. All Rights Reserved