ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വീണ്ടും വെട്ടിക്കുറച്ച് മൂഡിസ്; ജിഡിപി വളര്‍ച്ച 5.3 ശതമാനത്തിലേക്ക് ചുരുങ്ങും;ഉപഭോഗ നിക്ഷേപമേഖലയിലെ തളര്‍ച്ച തന്നെ കാരണം

March 17, 2020 |
|
News

                  ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് വീണ്ടും വെട്ടിക്കുറച്ച് മൂഡിസ്; ജിഡിപി  വളര്‍ച്ച 5.3 ശതമാനത്തിലേക്ക് ചുരുങ്ങും;ഉപഭോഗ നിക്ഷേപമേഖലയിലെ തളര്‍ച്ച തന്നെ കാരണം

ന്യൂഡല്‍ഹി: 'മൂഡിസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്' ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാനിരക്ക്  വെട്ടിക്കുറച്ചു. 2019-2020 സാത്തിക വര്‍ഷത്തില്‍  ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്കില്‍ രേഖപ്പെടുത്തുക 5.3 ശതമാനമായിരിക്കുമെന്നാണ് റേറ്റിങ് ഏജന്‍സിയായ മൂഡിസ് ചൂണ്ടിക്കാട്ടുന്നത്.  എന്നാല്‍  ഫിബ്രുവരി മാസത്തില്‍ മൂഡിസ് പ്രവചിച്ച വളര്‍ച്ചാ നിരക്ക് 5.4 ശതമാനമായിരുന്നു. എന്നാല്‍ നേരത്തെ പ്രവചിച്ച 6.6 ശതമാനത്തിന് ഏറ്റവും കുറഞ്ഞവളര്‍ച്ചാ നിരക്കാണ് ഇപ്പോള്‍  പ്രവചിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ കോവിഡ്-19 ഭീതിയുണര്‍ത്തിയ സാഹചര്യത്തിലാണ്  വളര്‍ച്ചാ നിരക്ക് മൂഡിസ് വെട്ടിക്കുറച്ചിട്ടുള്ളത്.  

അതേസമയം കാറോണ വൈറസ് കൂടുതല്‍ വേഗത്തിലും വ്യാപകമായും വ്യാപിച്ചതില്‍ നിന്ന് കാര്യമായ സാമ്പത്തിക ഇടിവുണ്ടായതായി റേറ്റിംഗ് ഏജന്‍സി ചൊവ്വാഴ്ച അഭിപ്രായപ്പെട്ടു. ദുരിതബാധിത രാജ്യങ്ങളിലെ ആഭ്യന്തര ഉപഭോഗ ആവശ്യം കുറയുന്നത് വ്യാപാര മേഖലയിലെ വിതരണത്തിനും ചരക്കുകളുടെയും സേവനങ്ങളുടെയും അതിര്‍ത്തി കടന്നുള്ള വ്യാപാരത്തെ തടസ്സപ്പെടുത്തുന്നുവെന്നും മൂഡിസ് ഇന്‍വസ്റ്റേഴ്‌സ് സര്‍വീസ് അഭിപ്രായപ്പെട്ടു. എന്നാല്‍  2020-2021 സാമ്പത്തിക വര്‍ഷത്തില്‍ മൂഡിസ് പ്രവചിച്ച വളര്‍ച്ചാ നിരക്ക്  5.8 ശളതമാനവുമാണ്.  

അതസമയം ഒക്ടോബര്‍-ഡിസംബര്‍ വരെയുള്ള വളര്‍ച്ചാ നിരക്ക് 4.7 ശതമാനത്തിലേക്ക് ചുരുങ്ങിയിരുന്നു.  ഏഴ് വര്‍ഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കായിരുന്നു ഇത്. 2012-13 ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന ജിഡിപി വളര്‍ച്ചാനിരക്കാണിത്. 2012-13 മാര്‍ച്ച് പാദത്തില്‍ 4.3 ശതമാനമായിരുന്നു വളര്‍ച്ചാനിരക്ക്. 2019 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 5.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ 6.3 ശതമാനമായിരുന്നു. 2019-2020 ആദ്യപാദത്തില്‍ 5.6 ശതമാനം വളര്‍ച്ചാ നിരക്ക് പ്രതീക്ഷിച്ചിരുന്നത് 5 ശതമാനമായി കുറച്ചിരുന്നു. 

ഇന്ത്യയുടെ നടപ്പുവര്‍ഷത്തെ രണ്ടാം പാദത്തിലെ ജിഡിപി വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലേക്കാണ് കൂപ്പുകുത്തിയത്. ആറര വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവായിരുന്നു വളര്‍ച്ചാ നിരക്കില്‍ രണ്ടാം പാദത്തില്‍ രേഖപ്പെടുത്തിയത്. അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനത്തിലേക്ക് ഒതുങ്ങി. 2019 ഏപ്രില്‍ മുതല്‍-ഡിസംബര്‍ വരെ രാജ്യത്തിന്റെ ആകെ വളര്‍ച്ചാനിരക്ക്  5.1 ശതമാനമായിരുന്നു. എന്നാല്‍ മുന്‍സാമ്പത്തിക വര്‍ഷം 5.1 ശതമാനമായിരുന്നു വളര്‍ച്ചാനിരക്കില്‍ രേഖപ്പെടുത്തിയത്.  

എന്നാല്‍  ഇന്ത്യയെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ കേന്ദ്രം പല പ്രഖ്യാപനങ്ങും നടത്തുമ്പോഴും വളര്‍ച്ചാ നിരക്കില്‍ ഭീമമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2019 ന്റെ തുടക്കം മുതല്‍ അവസാനം വരെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയത്.  രാജ്യം ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഒടുവില്‍ കേന്ദ്രസര്‍ക്കാറും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സമ്മതിക്കുന്നത്. മാന്ദ്യം സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചുവെന്ന് മാത്രമല്ല, വിവിധ മേഖലകള്‍ തളര്‍ച്ചയിലേക്കെത്തുന്നതിന് കാരണമായി.

Related Articles

© 2024 Financial Views. All Rights Reserved