പലച്ചരക്ക് കച്ചവടം ഓണ്‍ലൈനില്‍ പൊടിപ്പൊടിക്കുന്നു; ബിഗ്ബാസ്‌കറ്റിന് ലഭിച്ചത് 3200 കോടി

November 09, 2019 |
|
News

                  പലച്ചരക്ക് കച്ചവടം ഓണ്‍ലൈനില്‍ പൊടിപ്പൊടിക്കുന്നു; ബിഗ്ബാസ്‌കറ്റിന് ലഭിച്ചത് 3200 കോടി

ഡിജിറ്റല്‍,ടെക്‌സ്‌റ്റൈല്‍സ് കച്ചവടങ്ങള്‍ മാത്രമല്ല പലചരക്ക് കച്ചവടവും ഓണ്‍ലൈനില്‍ പൊടിപ്പൊടിക്കുന്നു. ഇന്ത്യയിലെ പ്രമുഖ ഗ്രോസറി വില്‍പ്പനക്കാരായ ബിഗ്ബാസ്‌കറ്റ് ആണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വിപണിയില്‍ നല്ലൊരു ശതമാനം സ്വന്തമാക്കുന്നത്. 2023 ഓടെ  ഓണ്‍ലൈനില്‍ 1,050 കോടി ഡോളറിന്റെ പലവ്യജ്ഞന വില്‍പ്പനയാണ് നടക്കുക.ചെറിയ നഗരങ്ങളില്‍ ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പിങ് വര്‍ധിക്കുന്നതായി കണക്കുകള്‍ കാണിക്കുന്നു. 2011 മുതലാണ് രാജ്യത്ത് ഓണ്‍ലൈന്‍ ഗ്രോസറി വില്‍പ്പന ആരംഭിക്കുന്നത്.

സോപ്പ് നൗ,ബിഗ് ബാസ്‌ക്കറ്റ് തുടങ്ങിയവരായിരുന്നു ഈ മേഖലയിലെ ഇന്ത്യയിലെ തുടക്കക്കാര്‍. ഈ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഓണ്‍ലൈന്‍ ഗ്രോസറി വില്‍പ്പന 60%  ബിഗ്ബാസ്‌കറ്റിനാണ് ലഭിക്കുന്നത്. 3200 കോടിയുടെ കച്ചവടമാണ് 2019ല്‍ സമാപിച്ച സാമ്പത്തിക വര്‍ഷത്തില്‍ ലഭിച്ചത്.

നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 5300 കോടി രൂപയുടെ വില്‍പ്പനയാണ് ബിഗ്ബാസ്‌കറ്റ് ലക്ഷ്യംവെക്കുന്നത്. ഡെലിവറി,ലോജസ്റ്റിക് സേവനങ്ങള്‍ മെച്ചപ്പെടുത്താനായി ചൈനീസ് ഇ-കൊമേഴ്‌സ് കമ്പനി ആലിബാബയുടെ സേവനങ്ങള്‍ ബിഗ് ബാസ്‌ക്കറ്റ് പ്രയോജനപ്പെടുത്തുന്നുണ്ട്. മികച്ച വെയര്‍ഹൗസുകളും ലോജിസ്റ്റിക് സര്‍വീസിന് സ്വന്തം സാങ്കേതിക വിദ്യയും കമ്പനിയ്ക്ക് സ്വന്തമായുണ്ട്.

Read more topics: # online grocery shop, # BigBasket,

Related Articles

© 2024 Financial Views. All Rights Reserved