2020 ല്‍ യുഎഇയിലെ നിര്‍മ്മാണ മേഖല 10 ശതമാനം വളര്‍ച്ച നേടും; സമയ ബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് പ്രധാന വെല്ലുവിളി

August 21, 2019 |
|
News

                  2020 ല്‍ യുഎഇയിലെ നിര്‍മ്മാണ മേഖല 10 ശതമാനം വളര്‍ച്ച നേടും; സമയ ബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തത് പ്രധാന വെല്ലുവിളി

യുഎഇയിലെ നിര്‍മ്മാണ മേഖല 2020 ല്‍ കൂടുതല്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.  അടുത്ത സാമ്പത്തിക വര്‍ഷം യുഎഇയിലെ നിര്‍മ്മാണ മേഖല ആറ് മുതല്‍ 10 ശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്.  നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടാകുമെന്നും യുഎഇയിലെ നിര്‍മ്മാണ കമ്പനികള്‍ വ്യക്തമാക്കുന്നു. കെപിഎംജി ഗ്ലോബല്‍ കണ്‍സട്രക്ഷന്‍ സംഘടിപ്പിച്ച സര്‍വേയില്‍ യുഎഇയിലെ ഭൂിഭാഗം ബിള്‍ഡേഴ്‌സും ഈ പ്രതീക്ഷയാണ് പങ്കുവെച്ചിട്ടുള്ളത്.  സങ്കേതിക വിദ്യയുടെ ഉപയോഗത്തിനനുസൃമായിട്ടായിരിക്കും രാജ്യത്തെ നിര്‍മ്മാണ മേഖിയിലെ വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തുകയെന്നാണ് യുഎഇയിലെ ബിള്‍ഡേഴ്‌സ് ഉടമകള്‍ ഒന്നടങ്കം ഇപ്പോള്‍ വിലയിരുത്തിയിട്ടുള്ളത്. നിര്‍മ്മാണ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ക്കെല്ലാം താത്കാലിക ശമനം ഉണ്ടാകുമെന്ന അഭിപ്രായവും ഉണ്ടായിട്ടുണ്ട്. 

2020 ല്‍ യുഎഇയിലെ നിര്‍മ്മാണ മേഖലയില്‍ ആറ് മുതല്‍ 10 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ടെന്നാണ് നിര്‍മ്മോണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 53 ശതമാനം പേരും പറയുന്നത്.  20 ശതമാനം പേര്‍ രാജ്യത്തെ വളര്‍ച്ചയില്‍  10 ശതമാനം വളര്‍ച്ചയാണ് കൂടുതല്‍ പ്രതീക്ഷിച്ചിട്ടുള്ളത്.  നിര്‍മ്മാണ മേഖലയിലെ വളര്‍ച്ചയില്‍ കൂടുതല്‍ പ്രതീക്ഷയാണ്  പ്രകടിപ്പിച്ചിട്ടുള്ളത്. അതേസമയം കെട്ടിട നിര്‍മ്മാണ മേഖലയില്‍ കൂടുതല്‍ വളര്‍ച്ചയുണ്ടാകാന്‍ സാധ്യതയില്ലെന്നുമുളള അഭിപ്രായങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 2020 ല്‍ അഞ്ച് ശതമാനം വളര്‍ച്ച മാത്രമാണ് ഉണ്ടാകാന്‍ സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. നടപ്പ് സാമ്പത്തിക വര്‍ഷം യുഎഇയിലെ നിര്‍മ്മാണ മേഖലയില്‍ ചില വെല്ലുവിളികളുണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം യുഎഇയിലെ നിര്‍മ്മാണ മേഖയ്ക്ക് കടുത്ത വെല്ലുവിളിയായി ഉയര്‍ന്നിട്ടുള്ളത് അധിക സാമ്പത്തിക ചിലവാണ്. നിര്‍മ്മാണ മേഖലയ്ക്ക് പ്രതീക്ഷിച്ച രീതീയില്‍ വളര്‍ച്ച നേടുന്നതിന് സാധ്യമാകുന്നില്ലെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. സമയ ബന്ധിതതമായി നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്തതും വലിയ വെല്ലുവിളിയാണ്.  നിര്‍മ്മാണ മേഖലയിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കാത്തത് മൂലം പ്രതീക്ഷിച്ച വളര്‍ച്ച ഈ മേഖലയില്‍ ഉണ്ടാകാന്‍ സാധ്യമല്ലെന്നാണ് വിലയിരുത്തല്‍.

Related Articles

© 2024 Financial Views. All Rights Reserved