സിനിമ ടിക്കറ്റിന്റെ നികുതിയില്‍ മാറ്റമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നടപ്പിലാക്കും

February 13, 2019 |
|
News

                  സിനിമ ടിക്കറ്റിന്റെ നികുതിയില്‍ മാറ്റമില്ല; ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിരക്കുകള്‍ നടപ്പിലാക്കും

സിനിമ ടിക്കറ്റില്‍ നികുതി കുറയ്ക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച സിനിമടിക്കറ്റിന്റെ വില വര്‍ധനവില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. പത്ത് ശതമാനം കൂട്ടിയ സിനിമ ടിക്കറ്റിന്റെ നികുതിയില്‍ ചെറിയ തോതിലെങ്കിലും മാറ്റം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സിനിമടിക്കറ്റിന്റെ നികുതി ഇതേ തോതില്‍ പോകുകയാണെങ്കില്‍ അത് സിനിമ മേഖലയെ പ്രതികൂലമായി ബാധിക്കും. സിനിമ വ്യവസായത്തിനെ ഇത് വലിയ രീതിയില്‍ തന്നെ ബാധിക്കുമെന്നാണ് കരുതുന്നത്. 

ബജറ്റില്‍ പ്രഖ്യാപിച്ച നികുതി അടക്കമുള്ള എല്ലാ നിരക്കുകളും ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാക്കി ധനബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. എന്നാല്‍, സിനിമാ ടിക്കറ്റിന് പത്ത് ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള ബജറ്റ് തീരുമാനം പിന്‍വലിക്കണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടിരുന്നു.

 

Related Articles

© 2024 Financial Views. All Rights Reserved