പശ്ചിമ ബംഗാളില്‍ 10000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി മുകേഷ് അംബാനി; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ അംബാനിയുടെ നിക്ഷേപത്തിന് രാഷ്ട്രീയമുണ്ടെന്ന് ആരോപണം

February 08, 2019 |
|
Investments

                  പശ്ചിമ ബംഗാളില്‍ 10000 കോടി രൂപയുടെ നിക്ഷേപം നടത്താനൊരുങ്ങി മുകേഷ് അംബാനി; ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂടില്‍ അംബാനിയുടെ നിക്ഷേപത്തിന് രാഷ്ട്രീയമുണ്ടെന്ന് ആരോപണം

പശ്ചിമ ബംഗാളില്‍  മുകേഷ് അംബാനി വന്‍ നിക്ഷേപം നടത്താന്‍ പദ്ധയിടുന്നതായാണ് ഇപ്പോള്‍ പുറത്ത്  വരുന്ന വാര്‍ത്തകള്‍. 10000കോടി രൂപയുടെ നിക്ഷേപം ്‌നടത്താനാണ് അംബാനി ഇപ്പോള്‍ ഒരുങ്ങുന്നത്. അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ബംഗാളില്‍ വന്‍ നിക്ഷേപം നടത്തി നേട്ടം കൊയ്യാന്‍ ഒരുങ്ങുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചരര്യത്തില്‍ മുകേഷ് അംബാനിയുടെ ഈ നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് വിവരം. ദേശീയ വാര്‍ത്താ ഏജന്‍സിയാ്ണ് ഇത് സംബന്ധിച്ച വാര്‍ത്തകള്‍ പുറത്ത് വിട്ടിട്ടുള്ളത്. 

2016ല്‍ മുകേഷ് അംബാനി 4500 കോടി രൂപയില്‍ നിന്ന് 28000 കോടിരൂപയായി അംബാനിയുടെ നിക്ഷേപം ഉയര്‍ത്തിയിരുന്നു. അതേ സമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മുകേഷ്  അംബാനി 10000 കോടി രൂപ നിക്ഷേപിക്കാന്‍ പദ്ധതിയിട്ടത് രാഷ്ട്രീയ ലക്ഷ്യമാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ റിലയന്ഡസിന്റെ റീടെയില്‍ ഷോപ്പുകളുമായും ചെറുകിട കച്ചവടക്കാരെ കൂടി അടുപ്പിക്കുന്ന പദ്ധതികളാണ് അംബാനി ബംഗാളില്‍ തുടക്കിമിടാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഗുണം 30 മില്യണ്‍ ചെറുകിട സംരംഭകര്‍ക്കും  കച്ചവടക്കാര്‍ക്കും ലഭിക്കുമെന്ന് അംബാനി പറഞ്ഞു. 2019 ല്‍ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയുള്ള രാജ്യമായി മാറുമെന്ന്  മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു. 

 

Related Articles

© 2024 Financial Views. All Rights Reserved