ജിയോയില്‍ നിക്ഷേപം കുന്നുകൂടുന്നു; ഇനിയും വിദേശ നിക്ഷേപമുണ്ടാകും!

May 11, 2020 |
|
News

                  ജിയോയില്‍ നിക്ഷേപം കുന്നുകൂടുന്നു; ഇനിയും വിദേശ നിക്ഷേപമുണ്ടാകും!

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം-ടെക്‌നോളജി കമ്പനിയായ റിലയന്‍സ് ജിയോയില്‍ നിക്ഷേപിക്കാന്‍ കൂടുതല്‍ വിദേശ കമ്പനികള്‍ രംഗത്തെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജനറല്‍ അറ്റലാന്റിക്കും സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമാണ് പുതുതായി നിക്ഷേപത്തിനൊരുങ്ങുന്നത്.

85-95 കോടി ഡോളര്‍ (6,5007,250 കോടി രൂപ) നിക്ഷേപിക്കുന്നതിന്റെ ചര്‍ച്ചകളാണ് ജനറല്‍ അറ്റലാന്റിക് നടത്തുന്നത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന തുക വെളിപ്പെടുത്തിയിട്ടില്ല. ഈ മാസം തന്നെ ഇടപാട് പൂര്‍ത്തിയാവുമെന്നാണ് വിവരം.

സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ജിയോ പ്ലാറ്റ്‌ഫോം യൂണിറ്റില്‍ 320 ബില്യണ്‍ ഡോളര്‍ വരുന്ന ന്യൂനപക്ഷ ഓഹരി വാങ്ങാന്‍ ആലോചിക്കുന്നതായാണ് വിവരം. അടുത്തിടെ ഫെയ്സ്ബുക്ക് ജിയോയുടെ 9.99 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. ഇതുള്‍പ്പെടെ മൂന്ന് നിക്ഷേപകരില്‍ നിന്നായി മൂന്നാഴ്ചയ്ക്കിടെ 60,596.37 കോടി രൂപ ഇതിനോടകം സമാഹരിച്ചു.

Related Articles

© 2024 Financial Views. All Rights Reserved