മ്യൂചല്‍ ഫണ്ടിന്റെ ആസ്തിയില്‍ 1.24 കോടി രൂപയുടെ വര്‍ധനവ്; വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത് തുടര്‍ച്ചയായി ആറാം തവണ

January 07, 2019 |
|
Mutual Funds & NPS

                  മ്യൂചല്‍ ഫണ്ടിന്റെ ആസ്തിയില്‍ 1.24 കോടി രൂപയുടെ വര്‍ധനവ്; വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകുന്നത് തുടര്‍ച്ചയായി ആറാം തവണ

മ്യൂചണ്ടല്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 1.24 ലക്ഷം കോടി രൂപയുടെ വര്‍ധനവ് ഉണ്ടായതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 5.54 ശതമാനമാണ് ഈ സാമ്പത്തിക വര്‍ഷം വര്‍ധനവ് ഉണ്ടായിട്ടുള്ളത്. ഇതോടെ മ്യൂചണ്ടല്‍ ഫണ്ടിന്റെ ആസ്തി 2.61 ലക്ഷം കോടി രൂപയുടെ അധിക വരുമാനം ഉണ്ടായി.  2018 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കണക്കുകാളിത്. 

മുന്‍വര്‍ഷത്തേക്കാള്‍ അധിക വരുമാനമാണ് ഇപ്പോള്‍ നിക്ഷേപത്തിലൂടെ നേടിയെടുക്കാന്‍ സാധ്യമായിട്ടുള്ളത്. 2017 ഡിസംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 22.37 ലക്ഷം കോടി രൂപയോളമാണ് നിക്ഷപത്തിലൂടെ ഉണ്ടാക്കാന്‍ സാധിച്ചത്. തുടര്‍ച്ചയായി ആറാം തവണയാണ് നിക്ഷേപത്തിലൂടെ അധിക വരുമാനമുണ്ടാകുന്നത്.

32 ശതമാനമാണ് ആകെ വര്‍ധനവ് ഉണ്ടായിട്ടുള്ളത്. മുന്‍ വര്‍ഷത്തേക്കാള്‍ 5.4 ലക്ഷം കോടി രൂപയോളമാണ് നിക്ഷേപത്തിലൂടെ അധികമായി വരുമാനമുണ്ടായത്. വിപണിയില്‍ പല മാറ്റങ്ങളുണ്ടായിട്ടും നിക്ഷേപം വര്‍ധിച്ചത് ചെറുകിട സംഭരംഭകരുടെ എസ്‌ഐപിയാണെന്നാണ് നിരീക്ഷണം. 

 

 

Related Articles

© 2024 Financial Views. All Rights Reserved