ഐഇഎല്‍ടിഎസിനായി ഇനി സമയം കളയേണ്ട; ഹെല്‍ത്ത് സര്‍വീസിലുള്ളവര്‍ക്ക് യുകെയിലേക്ക് കുടിയേറാന്‍ നിയമങ്ങളില്‍ ഇളവ്

November 12, 2019 |
|
News

                  ഐഇഎല്‍ടിഎസിനായി ഇനി സമയം കളയേണ്ട; ഹെല്‍ത്ത് സര്‍വീസിലുള്ളവര്‍ക്ക് യുകെയിലേക്ക് കുടിയേറാന്‍ നിയമങ്ങളില്‍ ഇളവ്

യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന പ്രൊഫഷണലുകള്‍ ആണ് നിങ്ങളെങ്കില്‍ നല്ലൊരവസരമാണ് കൈവന്നിരിക്കുന്നത്. ആരോഗ്യമേഖലയിലുള്ള പ്രൊഫഷണലുകളായിരിക്കണം. എങ്കില്‍ ഉടന്‍ അപേക്ഷിക്കാവുന്നതാണ്. നിരവധി സങ്കീര്‍ണതകള്‍ ഒഴിവാക്കി ഈ മേഖലയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ പല നയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് യുകെ സര്‍ക്കാര്‍.ഫാസ്റ്റ് ട്രാക്ക് വീസ ,കുറഞ്ഞ അപേക്ഷാഫീസ് തുടങ്ങി നിരവധി ഇളവുകളാണ് നല്‍കിയിരിക്കുന്നത്. 

ലോകത്താകമാനമുള്ള പ്രൊഫഷണലുകളെ തങ്ങളുടെ നാട്ടിലേക്ക് ആകര്‍ഷിക്കാന്‍ പല നയങ്ങളും നടപ്പാക്കുകയാണ് യുകെ . ബ്രക്‌സിറ്റിന് ശേഷം പ്രത്യേക വീസ സംവിധാനം വഴി മറ്റ് രാജ്യങ്ങളില്‍ നിന്ന് നഴ്‌സുമാര്‍,ഡോക്ടര്‍മാര്‍ എന്നിവരെ റിക്രൂട്ട് ചെയ്യുന്നത് ഇനി എളുപ്പമാക്കും.യുകെയിലെ നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് കൂടുതല്‍ എളുപ്പവും മെച്ചപ്പെട്ടതുമാക്കാനാണ് ഇതുവഴി ലക്ഷ്യമിടുന്നത്.നാഷനല്‍ ഹെല്‍ത്ത് സര്‍വീസ് വീസ സ്‌കീം അനുസരിച്ച് അപേക്ഷാ ഫീസ് നേരത്തെ 928 പൗണ്ട് ആയിരുന്നു. എന്നാല്‍ ഇനി മുതല്‍ 464 പൗണ്ട് മാത്രം ഫീസായി നല്‍കിയാല്‍ മതി. എന്‍എച്ച്എസില്‍ ചേരുന്ന മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് അധിക പോയിന്റുകള്‍ ലഭിക്കാനും മുന്‍ഗണന ലഭിക്കാനുമുള്ള നടപടികള്‍ എടുത്തുകഴിഞ്ഞു. കൂടാതെ പുതിയ ഫാസ്റ്റ് ട്രാക് വീസ സംവിധാനവും കാര്യങ്ങള്‍ എളുപ്പമുള്ളതാക്കും. 

ടയര്‍ 2 അഥവാ ജനറല്‍ വീസയ്ക്ക് അപേക്ഷിക്കുന്ന ഡോക്ടര്‍മാര്‍,നഴ്‌സുമാര്‍ ,മിഡ് വൈഫുകള്‍ എന്നിവര്‍ക്ക് റൂളുകളില്‍ ഇളവ് വരുത്തിയിട്ടുണ്ട്.ടോഫല്‍,ഐഇഎല്‍ടിഎസ് തുടങ്ങിയ ഇംഗ്ലീഷ് ഭാഷാ പരിശോധനകളുടെ ആവശ്യം വരുന്നില്ലെന്ന് വ്യക്തം. കൂടുതല്‍ വിഗദ്ധരായ പ്രൊഫഷണലുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ടയര്‍ 1 അസാധാരണ ടാലന്റ് വീസയ്ക്കായുള്ള അപേക്ഷകരുടെ പരിധി നിര്‍ത്തലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വീസ ഉടമകളെ ആശ്രയിക്കുന്നവര്‍ക്കും യൂകെയില്‍ ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനായി നിയമ പരിഷ്‌കരണവും ഉടനുണ്ടാകും.

ആരോഗ്യമേഖലയിലുള്ളവരുടെ സ്വപ്‌നരാജ്യങ്ങളിലൊന്നാണ് യുകെ. യുകെയില്‍ ് ആകെ ഹെല്‍ത്ത് സര്‍വീസിലുള്ളത് 1.1 മില്യണ്‍ പേരാണ്. ഇവരില്‍ 153000 പേരും ബ്രീട്ടീഷ് പൗരന്മാരല്ല. എന്‍എച്ച്എസ് ഉദ്യോഗസ്ഥരില്‍ 52000 പേരും റഷ്യക്കാരുമാണ്. ഇതില്‍ ഇന്ത്യക്കാരുടെ എണ്ണവും മോശമല്ല. ഇനി ഐഎല്‍ടിഎസിന് പരിശ്രമിച്ച് സമയം കളയാതെ ഹെല്‍ത്ത് സര്‍വീസ് വിസകള്‍ക്കായി ഇപ്പോള്‍ തന്നെ അപേക്ഷിക്കാം...

Read more topics: # IELTS,

Related Articles

© 2024 Financial Views. All Rights Reserved