ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 353 പോയിന്റ് താഴ്ന്നു

April 10, 2019 |
|
Trading

                  ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 353 പോയിന്റ് താഴ്ന്നു

ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി  സൂചികയായ സെന്‍സെക്‌സ് 353.87 പോയിന്റ് താഴ്ന്ന് 38585.35 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 88.40 പോയിന്റ്  താഴ്ന്ന് 11,583.60 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1134 കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും, 1369 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ടാറ്റാ മോട്ടാേര്‍സ് (4.93%), സിപ്ല (2.72%), വിപ്രോ (2.63%), എച്ച്‌യുഎല്‍ (0.83%), ഐഒസി (0.77%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായിട്ടുള്ളത്.

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ഭാരതി എയര്‍ടെല്‍ (-3.30%), ഹിന്‍ഡാല്‍കോ (-2.51), ടിസിഎസ് (-2.45%), ഏഷ്യന്‍ പെയ്ന്റ്‌സ് (-2.42%), എച്ച്ഡിഎഫ്‌സി ബാങ്ക് (-2.18%) തുടങ്ങിയ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

അതേസമയം വ്യാപാരത്തിലെ സമ്മര്‍ദ്ദം മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് (6,047.91), ടാറ്റാ മോട്ടോര്‍സ് (1,498.16), റിലയന്‍സ് (1,013.49), യെസ് ബാങ്ക് (858.40), ടിസിഎസ് (675.81) എന്നീ കമ്പനികളുടെ  ഓഹരികളിലാണ് വ്യാപാരത്തിലെ  സമ്മര്‍ദ്ദം മൂലം കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved