ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍; സെന്‍സെക്സ് 511 പോയിന്റ് നേട്ടത്തില്‍

July 21, 2020 |
|
Trading

                  ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍; സെന്‍സെക്സ് 511 പോയിന്റ് നേട്ടത്തില്‍

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ഓഹരി വിപണിയെ കാളകള്‍ പിടിമുറുക്കി. തുടര്‍ച്ചയായി അഞ്ചാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. സെന്‍സെക്സ് 511.34 പോയിന്റ് നേട്ടത്തില്‍ 37930.33 ലും നിഫ്റ്റി 140.10 പോയിന്റ് ഉയര്‍ന്ന് 11162.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1427 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1223 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 155 ഓഹരികള്‍ക്ക് മാറ്റമില്ല. കോവിഡ് വാക്സിന്റെ പരീക്ഷണം ഒരുഘട്ടംകൂടി പിന്നിട്ടതും ആഗോള വിപണിയിലെ നേട്ടവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്

പവര്‍ഗ്രിഡ്, ഐഒസി, ബിപിസിഎല്‍, ഐഷര്‍ മോട്ടോഴ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ബ്രിട്ടാനിയ, ഭാരതി ഇന്‍ഫ്രടെല്‍, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വാഹനം, ബാങ്ക്, ഊര്‍ജം, ലോഹം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ഫാര്‍മ, എഫ്എംസിജി ഓഹരികള്‍ സമ്മര്‍ദംനേരിട്ടു.

Related Articles

© 2024 Financial Views. All Rights Reserved