ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 537 പോയിന്റ് ഉയര്‍ന്നു

May 17, 2019 |
|
Trading

                  ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 537 പോയിന്റ്  ഉയര്‍ന്നു

ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 537.29 പോയിന്റ് ഉയര്‍ന്ന് 37930.77 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150.10 പോിയിന്റ് ഉയര്‍ന്ന് 11407.20 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1381 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1112 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

സീ എന്റര്‍ടെയ്ന്‍ (7.65%), ബജാജ് ഫിനാന്‍സ് (6.14%), ബജാജ് ഫിന്‍സെര്‍വ് (4.93%), ഹീറോ മോട്ടോകോര്‍പ് (4.06%), മാരുതി സുസൂക്കി (3.51%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. യെസ് ബാങ്ക് (-2.61%), ഡോ. റെഡ്ഡിസ് ലാബ്‌സ് (-2%), വേദാന്ത (-1.56%), ഹിന്ദാല്‍കോ (-1.49%), ഇന്‍ഫോസിസ് (-1.25%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലെ ആശയ കുഴപ്പം മൂലം ചില കമ്പനികളുടെ ഓഹരിയില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. ബജാജ് ഫിനാന്‍സ് (1,930.48), യെസ് ബാങ്ക് (1,581.13), റിലയന്‍സ് (1,000.72), എച്ച്ഡിഎഫ്‌സി ബാങ്ക് (871.50), സീ എന്റര്‍ടെയ്ന്‍ (825.87) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved