ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 238 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍

April 09, 2019 |
|
Trading

                  ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 238 പോയിന്റ് ഉയര്‍ന്ന് നേട്ടത്തില്‍

ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു. കഴിഞ്ഞ ദിവസത്തെ ഓഹരി വിപണിയിലെ ഇടിവ് നികത്തിയാണ് ഇന്ന് നേട്ടം കൈവരിച്ചത്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 238.69 പോയിന്റ് ഉയര്‍ന്ന് 38939.22ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 67.50 പോയിന്റ് ഉയര്‍ന്ന് 11,672 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1152 കമ്പനികളുടെ ഓഹരി ലാഭത്തിലും, 1370 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

യെസ് ബാങ്ക് ( 4.06%), വിപ്രോ (3.83%), ടാറ്റാ മോട്ടോര്‍സ് (2.67%), ഐസിഐസിഐ ബാങ്ക് (2.60%), ബജാജ് ആട്ടോ (2.50%) എന്നീ കമ്പനികളുടെ ഓഹരികളലാണ് നേട്ടമുണ്ടാക്കിയത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ഏഷ്യന്‍ പെയ്ന്റ്‌സ് (-3.44%), ഇന്ത്യുള്‍സ് എച്ച്എസ്ജി (-3.21%), ഭാരത് എയര്‍ടെല്‍ (-0.94%), ഇന്‍ഫോസിസ് (-0.87%), ടൈറ്റാന്‍ കമ്പനി (-0.53%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കമ്പനിക്ക് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലുണ്ടായ സമ്മര്‍ദ്ദവും ആശയകുഴപ്പവും കാരണം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,267.36), യെസ് ബാങ്ക് (1,060.58), എസ്ബിഐ (804.21), എച്ച്ഡിഎഫ്‌സി ബാങ്ക് (616.23), ടാറ്റാ മോട്ടോര്‍സ് (609.67) എന്നീ കമ്പനികളുടെ ഓഹരികളിലാണ് വ്യാപാരത്തിലെ ആശയകുഴപ്പം മൂലം  കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 

ഡോളറിനെതിരെ രൂപയുടെ  മൂല്യത്തില്‍ വന്‍നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതോടെയാണ് ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 18 പൈസ ഉയര്‍ന്ന് 69.39 എന്ന നിലയിലാണിപ്പോള്‍. കഴിഞ്ഞ ദിവസം രൂപയുടെ മൂല്യം 69.67 ആയിരുന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം. 

 

 

Related Articles

© 2024 Financial Views. All Rights Reserved