ലോക്ക്ഡൗണ്‍ ഇളവ് ഗുണം ചെയ്തു; വിപണി നേട്ടത്തില്‍; സെന്‍സെക്സ് 879 പോയിന്റ് നേട്ടത്തില്‍

June 01, 2020 |
|
Trading

                  ലോക്ക്ഡൗണ്‍ ഇളവ് ഗുണം ചെയ്തു; വിപണി നേട്ടത്തില്‍; സെന്‍സെക്സ് 879 പോയിന്റ് നേട്ടത്തില്‍

മുംബൈ: ലോക്ക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവനുവദിക്കാന്‍ തുടങ്ങിയതോടെ ഓഹരി സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് സൂചികകള്‍ നേട്ടമുണ്ടാക്കുന്നത്. സെന്‍സെക്സ് 879.42 പോയിന്റ് ഉയര്‍ന്ന് 33303.52 ലും നിഫ്റ്റി 245.85 പോയിന്റ് നേട്ടത്തില്‍ 9826.15 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1862 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 583 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 137 ഓഹരികള്‍ക്ക് മാറ്റമില്ല. ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍ കമ്പനി, ടാറ്റ സ്റ്റീല്‍, എംആന്‍ഡ്എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, അള്‍ട്രടെക് സിമെന്റ്, ഭാരതി ഇന്‍ഫ്രടെല്‍, നെസ് ലെ, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 2-3ശതമാനത്തോളം ഉയര്‍ന്നു.

Related Articles

© 2024 Financial Views. All Rights Reserved