ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു

April 18, 2019 |
|
Trading

                  ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു

ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികിയായ സെന്‍സെക്‌സ് 135.36 പോയിന്റ് താഴ്ന്ന് 39140.28 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓാഹരി സൂചികയായ നിഫ്റ്റി 34.40 പോയിന്റ് ഉയര്‍ന്ന് 11752.80 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. 872 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1662 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. 

റിലയന്‍സ് (3.14%), ജെഎസ്ഡബ്ല്യു (2.73%), ടാറ്റാ മോട്ടോര്‍സ് (2.49%), ബിപിസിഎല്‍ (1.51%), വിപ്രോ (1.39) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. യെസ് ബാങ്ക് (-4.00), ഇന്ത്യാബുള്‍സ് എച്എസ്ജി (-3.83%),  ഹിന്ദാല്‍കോ(-3.43%), വേതാന്ദ് (-3.43%), സീ എന്റര്‍ടെയ്ന്‍ (-3.19). എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലെ സമ്മര്‍ദ്ദവും, ആശയ കുഴപ്പവും കാരണം ചില കമ്പനികളുടെ ഓഹരികളില്‍ ഭീമമായ ഇടപാടുകളാണ് നടന്നത്. റിലയന്‍സ് (2,488.89), ടാറ്റാ മോട്ടോര്‍സ് (1,002.87), ഇന്‍ഫോസിസ് (989.48), യെസ് ബാങ്ക് (830.79), വിപ്രോ (780.75) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved