Latest News എയര്‍ ഇന്ത്യക്ക് അധിക സാമ്പത്തിക ബാധ്യത; എണ്ണക്കമ്പനികള്‍ക്ക് മാത്രം നല്‍കാനുള്ളത് 5,000 കോടി രൂപ ദുബായിലേക്ക് ഇന്ത്യന്‍ കമ്പനികളുടെ ഒഴുക്ക്; ആറ് മാസംകൊണ്ട് ദുബായില്‍ റജിസ്റ്റര്‍ ചെയ്തത് 2,208 ഇന്ത്യന്‍ കമ്പനികള്‍ ചൈനയില്‍ നിന്ന് അമേരിക്കന്‍ കമ്പനികളെ തിരിച്ചുവിളിച്ച് ട്രംപിന്റെ പുതിയ നീക്കം; വ്യാപാര യുദ്ധം നീങ്ങില്ലെന്ന് വ്യക്തം അരിയും പച്ചക്കറിയുമടക്കം 5000ലേറെ അവശ്യ സാധനങ്ങള്‍ ആമസോണ്‍ ഇനി എത്തിച്ച് തരും; 'ആമസോണ്‍ ഫ്രഷ്' ആരംഭിച്ചത് ബെംഗലൂരുവില്‍; ഓണ്‍ലൈന്‍ ഗ്രോസറി വിപണിയിലും തരംഗം സൃഷ്ടിക്കാന്‍ നീക്കം ഫ്യൂച്ചര്‍ ക്യൂപ്പണിന്റെ ഓഹരികള്‍ ആമസോണ്‍ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്; 49 ശതമാനം ഓഹരികള്‍ ഇ-കൊമേഴ്‌സ് ഭീമന്‍ സ്വന്തമാക്കിയെന്ന് സൂചന

ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം നേരിട്ടു; സെന്‍സെക്‌സ് 203 പോയിന്റ് താഴ്ന്നു

May 15, 2019 |
|
Trading

                  ഓഹരി വിപണിയില്‍ ഇന്ന് നഷ്ടം  നേരിട്ടു; സെന്‍സെക്‌സ് 203 പോയിന്റ് താഴ്ന്നു

ഓഹരി വിപണി ഇന്ന് നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 203.65 പോയിന്റ് താഴ്ന്ന് 37114.88 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 75.80 പോയിന്റ് താഴ്ന്ന് 1146.20 ലെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. നിലവില്‍ 980 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1542 കമ്പനികളുടെ  ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ബജാജ് ഫിനാന്‍സ് (4.20%), എയ്ച്ചര്‍ മോട്ടോര്‍സ് (3.99%), യുപിഎല്‍ (1.51%), ഐഒസി (1.50%), ഇന്ത്യബുള്‍സ് എച്ച്എസ്ജി (1.41%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. യെസ് ബാങ്ക് (-8.28%), ടാറ്റാ മോട്ടോര്‍സ് (-8.16%), സീ എന്റര്‍ടെയ്ന്‍ (-6.92%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (-4.25%), ഗെയ്ല്‍ (-3.88%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

വ്യാപാരത്തിലെ ആശയ കുഴപ്പവും, സമ്മര്‍ദ്ദവും മൂലം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകള്‍ നടന്നു. റിലയന്‍സ് (1,402.61), സീ എന്റര്‍ടെയ്ന്‍ (1,394.92),യെസ് ബാങ്ക് (1,370.18), എസ്ബിഐ (871.23), ബജാജ് ഫൈനാന്‍സ് (736.65) എന്നീ കമ്പനികളുടെ ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്.

 

News Desk

Author
mail: author@financialviews.in

Related Articles

© 2019 Financial Views. All Rights Reserved