ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 222 പോയിന്റ് താഴ്ന്നു

March 22, 2019 |
|
Trading

                  ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു; സെന്‍സെക്‌സ് 222 പോയിന്റ് താഴ്ന്നു

ഈ ആഴ്ചയിലെ അവസാനത്തെ വ്യാപര ദിനമായ ഇന്ന് ഓഹരി വിപണി നഷ്ടത്തോടെ അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 222.14 പോയിന്റ് താഴ്ന്ന്  38164.61 ലെത്തി വ്യാപാരം അവസാനിച്ചു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 64.10 പോയിന്റ് താഴ്ന്ന് 11456.90 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1009 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 1665 കമ്പനികളുടെ ഓഹരികളില്‍ നഷ്ടവുമുണ്ടായി.

എന്‍പിടിസി (4.18%), ലാര്‍സണ്‍ (1.74%), ജെഎസ്ഡബ്ല്യു സ്റ്റീല്‍ (1.22%), ഏഷ്യന്‍ പെയ്ന്റ്‌സ് (1.04%), ഹിന്‍ഡാലോ (0.94%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നേട്ടമുണ്ടായത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ഭാരതി എയര്‍ടെല്‍ (-2.75%), ടാറ്റാ മോട്ടോര്‍സ് (-2.66%), ബിപിസിഎല്‍ (-2.62%), എച്ച്പിസിഎല്‍ (-2.45%), റിലയന്‍സ് (-2.45%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ കൂടുതല്‍ ഇടപാടുകളും നടന്നു. വിപണിയിലെ  ആശയകുഴപ്പം മൂലമാണ് ഇടപാടുകള്‍ കൂടുതല്‍ നടന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് (1,730.08), റിലയന്‍സ്  (1,538.28), മാരുതി സുസൂക്കി (1,124.35), യെസ് ബാങ്ക് (858.99), ആക്‌സിസ് ബാങ്ക് (783.93) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇടപാടുകള്‍ നടന്നത്.

 

Related Articles

© 2024 Financial Views. All Rights Reserved