ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍; സെന്‍സെക്‌സ് 106.11 പോയിന്റ് താഴ്ന്നു

February 13, 2020 |
|
Trading

                  ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍;  സെന്‍സെക്‌സ് 106.11 പോയിന്റ് താഴ്ന്നു

ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ അവസാനിച്ചു. കൊറോണ വൈറസ് ബാധയും,  രാജ്യത്ത് രൂപപ്പെട്ട മാന്ദ്യവുമാണ് ഇന്ന് ഓഹരി വപണി നഷ്ടത്തിലേക്കെത്താന്‍ കാരണം.  മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 106.11 പോയിന്റ് താഴ്ന്ന്  41,459.79 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 26.50 പോയിന്റ് താഴ്ന്ന്  12,174.70 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 1044 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  1400 കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടവുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  

യെസ് ബാങ്ക് (5.68%),  ഡോ.റെഡ്ഡിസ് ലാബ്‌സ് (4.03%),  ടൈറ്റാന്‍ കമ്പനി (2.29%),  എസ്ബിഐ (2.26%), സീ എന്റര്‍ടെയ്ന്‍ (2.20%), എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയിട്ടുള്ളത്.  

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് നഷ്ടം രേഖപ്പെടുത്തി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (-3.65%),  ഐസിഐസിഐ ബാങ്ക് (-3.65%),  ഐസിഐസിഐ ബാങ്ക് (-1.51%),  ടാറ്റാ സ്റ്റീല്‍ (-1.50%),  കോട്ടക് മഹീന്ദ്ര (-1.46%),  എന്‍ടിപിസി (-1.41%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയിട്ടുള്ളത്.  

വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എസ്ബിഐ  (2,047.09), റിലയന്‍സ്  (914.23), ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (801.08), എച്ച്‌യുഎല്‍ (673.70),  യെസ് ബാങ്ക് (626.22) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍  നടന്നത്.

Related Articles

© 2024 Financial Views. All Rights Reserved