ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍; രൂപയുടെ മൂല്യത്തിലും ഇടിവ്; സെന്‍സെക്‌സ് 161.31 പോയിന്റ് താഴ്ന്നു; 1570 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍

February 18, 2020 |
|
Trading

                  ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍;  രൂപയുടെ മൂല്യത്തിലും ഇടിവ്;  സെന്‍സെക്‌സ്  161.31 പോയിന്റ് താഴ്ന്നു;  1570 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തില്‍

ഓഹരി വിപണി ഇന്ന് തകര്‍ച്ചയിലേക്ക് വഴുതി വീണു. കൊറോണ വൈറസിന്റെ ആഘാതം മൂലം ഓഹരി വിപണി ഇന്ന് നിലംപൊത്തിയത്. വൈറസ് ബാധ പടര്‍ന്ന സാഹചര്യത്തില്‍ ചൈനയില്‍ ഉത്പ്പാദനം കുറഞ്ഞതും, കയറ്റുമതി വ്യാപാരത്തില്‍  ഇടിവ് വന്നതും വിപണി കേന്ദ്രങ്ങള്‍ക്ക് വലിയ രീതിയില്‍ തിരിച്ചടികള്‍ ഉണ്ടായി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ്  161.31 പോയിന്റ് താഴ്ന്ന്  അതായത്  0.39  പോയിന്റ് ഇടിവ് രേഖപ്പെടുത്തി 40894.38 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 53.30 പോയിന്റ് ഇടിവ് രേഖപ്പെടുത്തി  അതായത്  0.44 ശതമാനം ഇടിവ് രേഖപ്പെടുത്തി  11992.50 ലേക്കെത്തിയാണ് ഇന്ന് വ്യാപാരം അവസാനിച്ചത്.  നിലവില്‍ 884 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും,  1570 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.  

ഇന്ത്യന്‍ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ  10 പൈസയോളം ഇടിവ് രേഖപ്പെടുത്തി 71.42 ലേക്കെത്തി. സീ എന്റര്‍ടെയ്ന്‍ (2.68%), കോള്‍ ഇന്ത്യ (2.38%), ബിപിസിഎല്‍ (1.97%),  ഗെയ്ല്‍ (1.23%),  എയച്ചര്‍ മോട്ടോര്‍സ് (1.21%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നേട്ടം രേഖപ്പെടുത്തിയത്. 

അതേസമയം വ്യാപാരത്തില്‍ രൂപപ്പെട്ട സമ്മര്‍ദ്ദം മൂലം വിവിധ കമ്പനികളുടെ ഓഹരികളില്‍ ഇന്ന് ഭീമമായ ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  ഭാരതി ഇന്‍ഫ്രാടെല്‍ (-10.64%),  യെസ് ബാങ്ക് (-5.65%),  ടാറ്റാ മോട്ടോര്‍സ് (-4.44%),ഹിന്ദാല്‍കോ (-3.10%), ഭാരതി എയര്‍ടെല്‍ (-2.94%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് നഷ്ടം രേഖപ്പെടുത്തിയത്. 

എന്നാല്‍ വ്യാപാരത്തില്‍ രൂപപ്പെട്ട ആശയകുഴപ്പം മൂലം വിവിധ കമ്പനിികളുടെ ഓഹരികളില്‍ ഇന്ന്  ഭീമമായ ഇടപാടുകളാണ് രേഖപ്പെടുത്തിയത്.  ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (1,278.43), എസ്ബിഐ (1,225.38),  ഐസിഐസിഐ ബാങ്ക് (1,176.69 ), ഐസഐസിഐ ബാങ്ക് (861.50), ടാറ്റാ മോട്ടോര്‍സ് (852.35) എന്നീ കമ്പനികളുടെ ഓഹരികളിലാണ് ഇന്ന് ഭീമമായ ഇടപാടുകള്‍ രേഖപ്പെടുത്തിയത്.

Related Articles

© 2024 Financial Views. All Rights Reserved