ഓഹരി വിപണി നേട്ടത്തോടെ അവസാനിച്ചു

May 22, 2019 |
|
Trading

                  ഓഹരി വിപണി  നേട്ടത്തോടെ അവസാനിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ ഓഹരി വിപണി നേട്ടത്തോടെ  അവസാനിച്ചു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 140.41 പോയിന്റ് ഉയര്‍ന്ന്  39110.21 ലെത്തിയാണ്  ഇന്ന് വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 28.80 പോയിന്റ് ഉയര്‍ന്ന് 11737.90 ലെത്തിയാണ് വ്യാപാരം അവസാനിച്ചത്. നിലവില്‍ 1356 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും, 1147 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 

ഇന്‍ഡസ്‌ലാന്‍ഡ് ബാങ്ക് (4.91%), സണ്‍ ഫാര്‍മ്മ (3.02%), ബിപിസിഎല്‍ (2.62%), ബജാജ് ആട്ടോ (2.28%), കോള്‍ ഇന്ത്യ (1.71%) എന്നീ കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിലെത്തിയത്. 

അതേസമയം ചില കമ്പനികളുടെ ഓഹരികളില്‍ നഷ്ടവും നേരിട്ടു. ടെക് മഹിന്ദ്ര (-2.99), ഇന്‍ഡസ് ലാന്‍ഡ് എച്ച്എസ്ജി (-2.87%), യെസ് ബാങ്ക് (-2.45%), ഭാരതി ഇന്‍ഫ്രാടെല്‍ (-2.44%), ഐടിസി (-2.01%) എന്നീ കമ്പനികളുടെ ഓഹരികളിലാണ് നഷ്ടം നേരിട്ടത്. 

ചില കമ്പനികളുടെ ഓഹരികളില്‍ വ്യാപാരത്തിലെ ആശയകുഴപ്പം മൂലം കൂടുതല്‍ ഇടപാടുകള്‍ നടന്നു. ഇന്‍ഡസ് ലാന്‍ഡ് ബാങ്ക് (2,821.89), റിലയന്‍സ് (1,512.96), എസ്ബിഐ (1,091.59), യെസ് ബാങ്ക് (806.98), എച്ച്ഡിഎഫ്‌സി ബാങ്ക് (684.82) എന്നീ കമ്പനികളുടെ  ഓഹരികളിലാണ് കൂടുതല്‍ ഇടപാടുകള്‍ നടന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved