തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍

July 20, 2020 |
|
Trading

                  തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തില്‍

മുംബൈ: തുടര്‍ച്ചയായി നാലാമത്തെ ദിവസവും ഓഹരി വിപണി നേട്ടമുണ്ടാക്കി. ഐടി, ബാങ്ക് ഓഹരികളുടെ കരുത്തില്‍ നിഫ്റ്റി 11,000 കടന്നു. സെന്‍സെക്സ് 398.85 പോയിന്റ് ഉയര്‍ന്ന് 37,418.99ലും നിഫ്റ്റി 120.50 പോയിന്റ് നേട്ടത്തില്‍ 11022.20 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1487 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1154 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 181 ഓഹരികള്‍ക്ക് മാറ്റമില്ല.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, എച്ച്സിഎല്‍ ടെക്, ബജാജ് ഫിന്‍സര്‍വ്, യുപിഎല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സണ്‍ ഫാര്‍മ, സിപ്ല, സീ എന്റര്‍ടെയ്ന്‍മെന്റ്, ബിപിസിഎല്‍, എന്‍ടിപിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഫാര്‍മ ഒഴികെയുള്ള സൂചികകളാണ് നേട്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു.

Related Articles

© 2024 Financial Views. All Rights Reserved