സ്വിസ് ബാങ്കിലെ മിക്ക അക്കൗണ്ടുകള്‍ക്കും അവകാശികളില്ല; പണം സ്വിസ്റ്റസര്‍ലാന്‍ഡ് സര്‍ക്കിലേക്ക് ഒഴുകിയേക്കും

November 11, 2019 |
|
Banking

                  സ്വിസ് ബാങ്കിലെ മിക്ക അക്കൗണ്ടുകള്‍ക്കും അവകാശികളില്ല; പണം സ്വിസ്റ്റസര്‍ലാന്‍ഡ് സര്‍ക്കിലേക്ക് ഒഴുകിയേക്കും

ന്യൂഡല്‍ഹി: പത്തോളം ഇന്ത്യക്കാരുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകളില്‍ ദുരൂഹതകള്‍ മണക്കുന്നതായി റിപ്പോര്‍ട്ട്. അക്കൗണ്ടുകള്‍ക്ക് അവകാശികളില്ലാത്തതിനാല്‍ പണം സ്വിറ്റസര്‍ലാന്‍ഡ് സര്‍ക്കാറിന് കൈവശം വെക്കാന്‍ സാധിച്ചേക്കും. 1954 മുതല്‍ യാതൊരു അവകാശികളില്ലാത്ത അക്കൗണ്ടുകളാണിതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.  സ്വിസ് ബാങ്കിന് നേരെ ആഗോളതലത്തില്‍  വലിയ സമ്മര്‍ദ്ദമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്.  

അതേസമയം ഇന്ത്യയിലെ സ്വിസ് ബാങ്ക് എക്കൗണ്ടുടമകളുടെ വിവരങ്ങല്‍ കേന്ദ്രസര്‍ക്കാറിന് അടുത്തിടെയാണ് ലഭിച്ചത്. സര്‍ക്കാറിന്റെ സമ്മര്‍ദ്ദം ശക്തമായതിനാല്‍ ്‌വരും നാളുകള്‍ കൂടുതല്‍ വിവരങ്ങള്‍ സ്വിസ് ബാങ്ക്  പുറത്തുവിട്ടേക്കും. നിലവില്‍ അക്കൗണ്ടുടകളെ പറ്റി കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ലെന്നാണ് പൂര്‍ണമായ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാഷ്ട്രീയ നേതാക്കന്‍മാരുടെ അഴിമതി വിവരങ്ങള്‍ കഴിഞ്ഞ കാലങ്ങളില്‍ പുറത്തുവരാത്തതിന്റെ പ്രധാന കാരണം സ്വിസ് ബാങ്ക് എക്കൗണ്ടുകളില്‍ സൂക്ഷിച്ച പണമായിരുന്നു.

എക്കൗണ്ടുടമകള്‍ക്ക് അവാകശവാദം ഉന്നയിക്കാനുള്ള കാലാവവധി അടുത്ത മാസം തീരും. എക്കൗണ്ടുടമകളുടെ അവകാശം വാദം തെളിയിക്കാനുള്ള കാലാവധി അടുത്ത മാസം തീരും മുന്‍പാണ് സ്വിസ് പുതിയെ വെളിപ്പെടുത്തലുകളുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. അതേസമയം  2015 ഡിസംബറില്‍ അക്കൗണ്ട് വിവരങ്ങള്‍ പരസ്യപ്പെടുത്തിയ ഉടന്‍ തന്നെ പാക്കിസ്ഥാനിലെയും സ്വിറ്റ്സര്‍ലന്റിലെയും ചിലരുടെ പേരിലുള്ള അക്കൗണ്ടുകള്‍ക്ക് അവകാശികള്‍ എത്തിയിരുന്നതായാണ് റിപ്പോര്‍ട്ട്. 

1955 മുതല്‍ അവകാശിളില്ലാതെ കിടക്കുന്ന അക്കൗണ്ടുകളുടെ എണ്ണം ഏകദേശം 2600 ആണെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  എകദേശം 300 കോടി രൂപയോളം അക്കൗണ്ടിലുള്ളത്. അതേസമയം 2015 ന് ശേഷവും അവകാശികളില്ലാത്ത അക്കൗണ്ടുകളുടെ എണ്ണത്തില്‍ ഭീമമയാ വര്‍ധനവാണ് രേഖപ്പെടുത്തിയത്.  2015 ന് ശേഷം സ്വിസ് ബാങ്കില്‍ അവകാശികളില്ലാത്ത അക്കൗണ്ടുകളുടെ എണ്ണം 3500 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

Related Articles

© 2024 Financial Views. All Rights Reserved