കോര്‍പ്പറേറ്റ് നികുതി കുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് സൂചന

June 12, 2019 |
|
News

                  കോര്‍പ്പറേറ്റ് നികുതി കുറക്കുന്ന കാര്യം കേന്ദ്രസര്‍ക്കാറിന്റെ പരിഗണനയില്‍ ഇല്ലെന്ന് സൂചന

ന്യൂഡല്‍ഹി: കോര്‍പറേറ്റ് കമ്പനിള്‍ക്കുള്ള നികുതി കേന്ദ്രസര്‍ക്കാര്‍ കുറക്കില്ലെന്ന് സൂചന. കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി കുറക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ കോര്‍പ്പറേറ്റുകളുടെ നികുതിക്ക് ഇളവ് നല്‍കില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കോര്‍പ്പറേറ്റ് നികുതി വര്‍ധിപ്പിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സര്‍ക്കറിന്റെ പരിഗണനയിലുണ്ടെന്നാണ് വിവരം. 

സര്‍ക്കാറിന്റെ വരുമാനത്തിലുള്ള കുറവ് കാരണം നികുതി വര്‍ധിപ്പിക്കാനുള്ള സാധ്യതകളുണ്ട്. നികുതിയിനത്തില്‍ കൂടുതല്‍ വരുമാന നേട്ടവും സര്‍ക്കാര്‍ നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നുമുണ്ട്. പിഎം കിസാന്‍ പദ്ധതിക്കും, വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളുടെ പെന്‍ഷന്‍ സ്‌കീമിനും സര്‍ക്കാറിന് അധിക തുക കണ്ടെത്തേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ നികുതിയിനത്തിലൂടെ വരുമാനം കണ്ടെത്താനുള്ള മാര്‍ഗങ്ങളാകും സര്‍ക്കാര്‍ കൊണ്ടുവരിക. 

ജൂലൈ അഞ്ചിനാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുക. സാമ്പത്തിക വെളര്‍ച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളാകും ബജറ്റില്‍ പൂര്‍ണമായും ഉള്‍പ്പെടുത്തുക. അതേസമയം കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തുന്നത് സര്‍ക്കാറിന്റെ വരുമാനത്തില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

 

Related Articles

© 2024 Financial Views. All Rights Reserved