യുഎസ് ഉപരോധം ഉത്തരകൊറിയന്‍ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലൊടിച്ചു; കല്‍ക്കരി, മൈനിങ് മേഖലയിലെ വ്യാപാരത്തില്‍ 17.8 ശതമാനം ഇടിവ്

July 27, 2019 |
|
News

                  യുഎസ് ഉപരോധം ഉത്തരകൊറിയന്‍ സാമ്പത്തിക വളര്‍ച്ചയുടെ നട്ടെല്ലൊടിച്ചു; കല്‍ക്കരി, മൈനിങ് മേഖലയിലെ വ്യാപാരത്തില്‍ 17.8 ശതമാനം ഇടിവ്

ആണവ പരീക്ഷണം നടപ്പിലാക്കാന്‍ ഉത്തര കൊറിയ ശ്രമം നടത്തുന്നതിനിടെ അന്താരാഷ്ട്ര തലത്തില്‍ അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍ വലിയ ഉപരോധം നീക്കങ്ങളാണ് ഇതിനകം നടത്തിയിട്ടുള്ളത്. ഉത്തരകൊറിയന്‍ ഭരണകൂടം നടപ്പിലാക്കുന്ന നിയമങ്ങളും, നയങ്ങളും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ ഉത്തരകൊറിയക്കെതിരെ വിവിധ രാഷ്ട്രങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ് ഉണ്ടായിട്ടുള്ളത്. ഇത് മൂലം കഴിഞ്ഞവര്‍ഷം ഉത്തരകൊറിയയുടെ സാമ്പത്തിക വളര്‍ച്ച 4.1 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്  റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്. അതേസമയം ഉത്തരകൊറിയയുടെ സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയുടെ കാരണത്തെ പറ്റി സര്‍ക്കാര്‍ വൃത്തങ്ങള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 

മുന്‍വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 2018 വന്‍ ഇടിവാണ് ഉത്തരകൊറിയയുടെ സാമ്പത്തിക വളര്‍ച്ചയില്‍ രേഖപ്പെുത്തിയത്. 2017 ല്‍ ഉത്തരകൊറിയയുടെ സാമ്പത്തക വളര്‍ച്ചയില്‍ 3.5 ശതമാനം ഇടിവും, 2016 ല്‍ 3.5 ശതമാനം ഇടിവുമാണ് ഉത്തരകൊറിയയുടെ സാമ്പത്തിക വളര്‍ച്ചയില്‍ രേഖപ്പെടുത്തിയിരുന്നത്. അമേരിക്കയുടെ ശക്തമായ ഉപരോധം മൂലം ഉത്തരകൊറിയയുടെ അ്താരാഷ്ട്ര തലത്തിലുള്ള വ്യാപാരത്തില്‍ ഏകദേശം 48.4 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഉത്തരകൊറിയയുടെ കയറ്റുമതി വ്യാപാരത്തിലടക്കം വന്‍ ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ഏകദേശം 90 ശതമാനം ഇടിവാണ് കയറ്റുമതി വ്യാപാരത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 

കല്‍ക്കരി, മൈനിങ് മേഖലയിലെ വ്യാപാരത്തില്‍ 17.8 ശതമാനം ഇടിവ് വന്നിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. അതേസമയം കാര്‍ഷിക മേഖലയിലും, മത്സ്യബന്ധന മേഖലയിലെ വ്യാപരത്തിലും 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തി.  ഉത്തരകൊറിയില്‍ ആകെയുള്ള ജനസംഖ്യ 25.13 മില്യനാണ്. ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ആളോഹരി വരുമാനം ഏകദേശം 1,298 ഡോളറാണെന്നാണ് ഉത്തരകൊറിയന്‍ സെന്ററല്‍ ബാങ്ക് പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.

Related Articles

© 2024 Financial Views. All Rights Reserved