ആരോഗ്യ സഞ്ജീവനി പോളിസിയില്‍ വന്‍ മാറ്റങ്ങള്‍; വിശദാംശങ്ങള്‍ അറിയാം

July 08, 2020 |
|
Insurance

                  ആരോഗ്യ സഞ്ജീവനി പോളിസിയില്‍ വന്‍ മാറ്റങ്ങള്‍; വിശദാംശങ്ങള്‍ അറിയാം

ആരോഗ്യ-പൊതു ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി കുറഞ്ഞത് ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ഇന്‍ഷ്വര്‍ ചെയ്ത ഓപ്ഷനുകളുള്ള ആരോഗ്യ സഞ്ജീവനി പോളിസി, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റി ചൊവ്വാഴ്ച വാഗ്ദാനം ചെയ്തു. 50,000 രൂപയുടെ ഗുണിതങ്ങളിലാണ് ആരോഗ്യ സഞ്ജീവനി പോളിസി വാഗ്ദാനം ചെയ്തിരിക്കുന്നത്. നിലവില്‍ ഒരു ലക്ഷം രൂപ ഇന്‍ഷ്വര്‍ ചെയ്ത അടിസ്ഥാന ആരോഗ്യ പരിരക്ഷയും പരമാവധി 5 ലക്ഷം രൂപ ഇന്‍ഷ്വര്‍ ചെയ്ത പോളിസിയുമാണ് ആരോഗ്യ സഞ്ജീവനിയില്‍ വരുന്നത്.

'പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെ ഇന്‍ഷ്വര്‍ ചെയ്ത തുകയ്ക്ക് എല്ലാ ജനറല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളും സ്റ്റാന്‍ഡേര്‍ഡ് പോളിസി വാഗ്ദാനം ചെയ്യേണ്ടതുണ്ടെങ്കിലും, ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ഇന്‍ഷ്വര്‍ ചെയ്ത മിനിമം തുക ഇന്‍ഷുറന്‍സ് തുക വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ഇന്‍ഷുറര്‍മാരുടെ അണ്ടര്‍റൈറ്റിംഗ് പോളിസിക്ക് വിധേയമായി അഞ്ച് ലക്ഷം രൂപയില്‍ കൂടുതല്‍ ഇന്‍ഷ്വര്‍ ചെയ്തു.

ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ ഓപ്ഷനുകള്‍ 50,000 രൂപയുടെ ഗുണിതങ്ങളില്‍ മാത്രമെ വാഗ്ദാനം ചെയ്യൂ,' ഐആര്‍ഡിഎഐ ചൊവ്വാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള ഒരു സ്റ്റാന്‍ഡേര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയായ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് ഐആര്‍ഡിഎഐ ആരോഗ്യ സഞ്ജീവനി ആരംഭിച്ചത്. അടിസ്ഥാന ആശുപത്രിവാസവുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി അഞ്ചു ലക്ഷം രൂപവരെ പരിരക്ഷ നല്‍കുന്ന ഈ പോളിസി വാഗ്ദാനം ചെയ്യാന്‍ എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും റെഗുലേറ്റര്‍ നിര്‍ദേശം നല്‍കി.

ആരോഗ്യ സഞ്ജീവനി എന്ന സ്റ്റാന്‍ഡര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച് ഇന്‍ഷുറന്‍സ് റെഗുലേറ്റര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും 29 ജനറല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഈ ഉല്‍പ്പന്നം മാര്‍ക്കറ്റ് ചെയ്യുന്നതിന് അനുമതി നല്‍കുകയും ചെയ്തിരുന്നു. ലിസ്റ്റ് ചെയ്ത ഇന്‍ഷുറന്‍സ് കമ്പനികളെ സമീപിക്കുന്നപക്ഷം താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്.

'പുതുക്കിയ സം അഷ്വേര്‍ഡ് സ്ലാബുകള്‍ക്കായുള്ള പ്രീമിയം നിരക്കുകളുടെ പട്ടികകള്‍, സര്‍ട്ടിഫിക്കേഷന്‍ ബേസിസില്‍ ജനറല്‍, സ്റ്റാന്‍ഡ് എലോണ്‍ ആരോഗ്യ ഇന്‍ഷുറര്‍മാര്‍ വാഗ്ദാനം ചെയ്യുന്ന അംഗീകൃത വ്യക്തിഗത ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ പരിഷ്‌കാരങ്ങള്‍ ഫയല്‍ ചെയ്യുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്ന ക്ലോസ് സി (10) പ്രകാരമാണ് ഫയല്‍ ചെയ്യുന്നത്,' സര്‍ക്കുലറില്‍ ഐആര്‍ഡിഎഐ കൂട്ടിച്ചേര്‍ത്തു.

Related Articles

© 2024 Financial Views. All Rights Reserved