യൂഡ്‌സ് കാര്‍ വിപണി ലക്ഷ്യമിട്ട് ഒഎല്‍എക്‌സ്; ബര്‍ലിന്‍ കമ്പനിയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

November 12, 2019 |
|
News

                  യൂഡ്‌സ് കാര്‍ വിപണി ലക്ഷ്യമിട്ട് ഒഎല്‍എക്‌സ്; ബര്‍ലിന്‍ കമ്പനിയില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കും

ഓണ്‍ലൈന്‍ ക്ലാസിഫൈഡ് ബിസിനസ് ഗ്രൂപ്പായ ഒഎല്‍എക്‌സ് വന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. ബര്‍ലിന്‍ ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ കാര്‍മാര്‍ക്കറ്റ്  പ്ലേസ് ആയ ഫ്രണ്ടിയര്‍ കാര്‍ ഗ്രൂപ്പില്‍ 400 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒഎല്‍എക്‌സ് ഇന്ത്യ എഫ്‌സിജിയുമായി സഹകരിച്ച് യൂസ്ഡ് കാര്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോം ആയ 'ക്യാഷ് മൈ കാര്‍ ' ആരംഭിച്ചിരുന്നു.

ഇരുകമ്പനികളും ഇന്ത്യയില്‍ ടെക്‌നോളജി സ്രോതസ്സുകള്‍ പങ്കിടുന്നുണ്ട്. എഫ്‌സിജിയുടെ മൂലധനത്തിന് പ്രാഥമിക പ്രചോദനമാകും ഓഎല്‍എക്‌സ് ഗ്രൂപ്പിന്റെ പുതിയ നിക്ഷേപമായ 400 മില്യണ്‍ ഡോളര്‍.ഇന്ത്യയിലെയും പോളന്റിലും ഇരുകമ്പനികളുടെയും സംയുക്തസംരംഭങ്ങള്‍ക്കുള്ള വിഹിതമായിരിക്കും ഇത്. ടെണ്ടര്‍ വഴി മുന്‍കാല നിക്ഷേപകരില്‍ നിന്ന് ഓഹരികള്‍ ഏറ്റെടുക്കുകയും ചെയ്യുമെന്ന് കമ്പനി വക്താക്കള്‍ അറിയിച്ചു.

ബര്‍ലിന്‍ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പിന് ഒഎല്‍എക്‌സ് കഴിഞ്ഞ മെയ് മാസം 89 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചിരുന്നു . എഫ്‌സിജിയ്‌ക്കൊപ്പം ചേര്‍ന്ന് യൂസ്ഡ് കാര്‍ മാര്‍ക്കറ്റ്‌പ്ലെയ്‌സില്‍ ആഗോളതലത്തിലേക്ക് വളരാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഓഎല്‍എക്‌സ് സിഇഓ മാര്‍ട്ടിന്‍ ഷീമ്പവര്‍ പറഞ്ഞു. കോടിക്കണക്കിന് കാര്‍ ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും മൂല്യമുള്ളതും അനുയോജ്യമായതുമായ സര്‍വീസ് നല്‍കാന്‍ പരിശ്രമിക്കും. ലോകമാകെ ഈ പ്ലാറ്റ്‌ഫോം വ്യാപിപ്പിക്കാന്‍ ഒരൊറ്റ നിലപാടോടെ തങ്ങള്‍ വര്‍ത്തിക്കുമെന്നും അദേഹം വ്യക്തമാക്കി. 

Related Articles

© 2024 Financial Views. All Rights Reserved