ഒമാനിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നു; നേതൃത്വപരമായ തസ്തികകള്‍ക്ക് ബാധകമാകും

September 23, 2020 |
|
News

                  ഒമാനിലെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നു;  നേതൃത്വപരമായ തസ്തികകള്‍ക്ക് ബാധകമാകും

മസ്‌കത്ത്: ഒമാനിലെ സ്വകാര്യ മേഖലയില്‍ നേതൃത്വപരമായ തസ്തികകളില്‍ പ്രവര്‍ത്തിച്ചു വരുന്ന പ്രവാസികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നതിനുള്ള നിയമം നിര്‍മിക്കാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നീക്കം. പകരം സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന സ്വദേശി പൗരന്മാര്‍ക്ക്  ഉന്നത സ്ഥാനങ്ങള്‍ നല്‍കുമെന്നും തൊഴില്‍ മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ശൈഖ് നാസര്‍ അല്‍ ഹുസൈനി  പറഞ്ഞു.

വിദേശികള്‍  കൂടുതല്‍ കാലം നേതൃസ്ഥാനങ്ങളില്‍ തുടരില്ലെന്ന് ഉറപ്പാക്കുന്ന ഒരു നിയമ നിര്‍മ്മാണത്തിലാണ് തങ്ങളെന്ന് സ്വകാര്യ  റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ ഹുസൈനി വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായിട്ടാണ് തൊഴില്‍ മന്ത്രാലയത്തിന്റെ ഈ നീക്കം.

Related Articles

© 2024 Financial Views. All Rights Reserved