5ാം വാര്‍ഷികം പ്രമാണിച്ച് വന്‍ ഓഫറുകളുമായി വണ്‍ പ്ലസ്

November 29, 2019 |
|
Lifestyle

                  5ാം വാര്‍ഷികം പ്രമാണിച്ച് വന്‍ ഓഫറുകളുമായി വണ്‍ പ്ലസ്

അഞ്ചാംവാര്‍ഷികം പ്രമാണിച്ച് വണ്‍പ്ലസ് ഫോണുകള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് ആമസോണ്‍. വണ്‍പ്ലസ് സീരിസിലെ പ്രിയമോഡലായ വണ്‍പ്ലസ് 7 ടി,വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 ടി പ്രോ തുടങ്ങിയ ഫോണുകള്‍ക്ക് യഥാര്‍ത്ഥ വിലയില്‍ നിന്ന് പതിനായിരം രൂപാവരെയാണ് ഡിസ്‌കൗണ്ട ്പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റത്തവണ ഡിസ്‌കൗണ്ടില്‍ താല്‍പ്പര്യമില്ലാത്ത ഉപയോക്താക്കള്‍ക്ക് പുതിയ ഫോണുകളില്‍ ആകര്‍ഷകമായ ഇഎംഐ ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്.

വണ്‍പ്ലസ് 7 പ്രോ വാങ്ങിയാല്‍ വന്‍ നേട്ടമാണ് ലഭിക്കുക. വണ്‍പ്ലസിന്റെ സമ്മര്‍ ഫ്‌ളാഗ്ഷിപ്പായ ഈ മോഡലില്‍ 48999 രൂപയ്ക്കാണ് വില്‍പ്പന തുടങ്ങിയത്. എന്നാല്‍ ഇപ്പോള്‍ 39999 രൂപയ്ക്ക് ഇത് സ്വന്തമാക്കാം. എച്ച്ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുണ്ടെങ്കില്‍ വീണ്ടും ഈ മോഡലിന് രണ്ടായിരം രൂപയുടെ അധികകിഴിവ് ലഭിക്കും.വണ്‍പ്ലസ് 7ടി മോഡലിന് ബേസ് വേരിയന്റ് വിലയ്ക്ക് സമാനമായി പുതിയ മോഡല്‍ ലഭിക്കും. പുതിയ വണ്‍പ്ലസ് 7ടിയിലും പണം ലാഭിക്കാം. ആമസോണ്‍വണ്‍പ്ലസ് 7 ടിയില്‍ മൂവായിരം രൂപയാണ് കുറച്ചിരിക്കുന്നത്. എച്ച്ഡിഎഫ്‌സിബാങ്ക് ഉപഭോക്താവാണെങ്കില്‍ ബാങ്ക് ഡെബിറ്റ് ,ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ 1500 രൂപ അധിക കിഴിവ് ലഭിക്കും.വണ്‍ പ്ലസ് 7 ടി പ്രോയ്ക്കും ആനുകൂല്യമുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്ക് ഹോള്‍ഡറാണെങ്കില്‍ 3000 രൂപയുടെ കിഴിവ് നേടാം. ഈ മൂന്ന് മോഡലുകളും ഇഎംഐ പ്ലാനിലാണ് വാങ്ങുന്നതെങ്കില്‍ ആറുമാസം വരെ പലിശയും നല്‍കേണ്ടതില്ല.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved