സ്മാര്‍ട്ട് ഫോണ്‍ ഡിസ്‌പ്ലേ പുറത്തേക്കൊഴുകുന്നത് കണ്ടിട്ടുണ്ടോ? ഓപ്പോയുടെ പുത്തന്‍ ടെക്‌നോളജി കണ്ട് ഞെട്ടി ടെക്ക് ലോകം; വാട്ടര്‍ഫോള്‍ സ്‌ക്രീന്‍ ഡെമോ സമൂഹ മാധ്യമത്തില്‍ വൈറല്‍

July 30, 2019 |
|
Lifestyle

                  സ്മാര്‍ട്ട് ഫോണ്‍ ഡിസ്‌പ്ലേ പുറത്തേക്കൊഴുകുന്നത് കണ്ടിട്ടുണ്ടോ? ഓപ്പോയുടെ പുത്തന്‍ ടെക്‌നോളജി കണ്ട് ഞെട്ടി ടെക്ക് ലോകം; വാട്ടര്‍ഫോള്‍ സ്‌ക്രീന്‍ ഡെമോ സമൂഹ മാധ്യമത്തില്‍ വൈറല്‍

പുത്തന്‍ സ്മാര്‍ട്ട് ഫോണ്‍ ഇറക്കി ഉപഭോക്താക്കളെ ഞെട്ടിക്കുന്നത് ഒപ്പോ ഇന്നും ഇന്നലെയും തുടങ്ങിയല്ല. എന്നാല്‍ പുറത്തേക്ക് ഒഴുകും ഡിസ്‌പ്ലേ എന്ന് കേട്ട് ഞെട്ടിയിരിക്കുകയാണ് ഏവരും. അണ്ടര്‍ ഡിസ്‌പ്ലേ സെല്‍ഫി ക്യാമറ ടെക്‌നോളജി, 10x ലോസ്ലെസ് സൂം ക്യാമറ എന്നിങ്ങനെ നിരവധി പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതിയ ഫുള്‍-ഡിസ്‌പ്ലേ 2.0 സ്‌ക്രീന്‍ സാങ്കേതിക വിദ്യയുള്ള ഒരു പ്രോട്ടോടൈപ്പ് ഫോണ്‍ ഇറക്കിയിരിക്കുന്നത്. ഉയര്‍ന്ന സ്‌ക്രീന്‍-ടു-ബോഡി അനുപാതത്തിനായി വശങ്ങളില്‍ അങ്ങേയറ്റം വളഞ്ഞ ഇരട്ട-എഡ്ജ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഒപ്പോ മേധാവി ബ്രയാന്‍ ഷെനാണ് ഇത് അവതരിപ്പിച്ചത്.

'വാട്ടര്‍ഫാള്‍ ഡിസ്‌പ്ലേ' എന്ന് വിളിക്കുന്ന ഫുള്‍-ഡിസ്‌പ്ലേ 2.0, സ്‌ക്രീനിന്റെ ഇടതും വലതും 88 ഡിഗ്രിയില്‍ വളഞ്ഞതായി കാണാം. സ്‌ക്രീനിന്റെ അരികുകള്‍ ആഴത്തിലുള്ള വക്രങ്ങളാണ് കാണിക്കുന്നത്. ബെസലുകള്‍ ഇല്ലെന്ന് തന്നെ പറയാം. മുകളിലും താഴെയുമുള്ള ബെസലുകളും നോച്ച് അല്ലെങ്കില്‍ ഹോള്‍-പഞ്ച് കട്ട് ഔട്ട് ഇല്ലാതെ വളരെ നേര്‍ത്തതായി കാണപ്പെടുന്നു. ഇതിനര്‍ഥം ഫോണ്‍ ഏകദേശം 100 ശതമാനം സ്‌ക്രീന്‍ അനുപാതം വാഗ്ദാനം ചെയ്യുന്നുവെന്നാണ്.

OPPO "Waterfall Screen" mobile phone demo(1) pic.twitter.com/s3qEXCp6QS

— Ice universe (@UniverseIce) 29 July 2019 ">

മോട്ടറോള വണ്‍ വിഷന്‍, സോണി എക്‌സ്പീരിയ 1 എന്നിവ പോലുള്ള 21:9 വീക്ഷണാനുപാതം ഫോണ്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.  ഫ്രെയിമിന്റെ ഭാഗത്ത് ഫിസിക്കല്‍ ബട്ടണുകളൊന്നും കാണുന്നില്ല. ഈ ഫോണില്‍ വെര്‍ച്വല്‍ ബട്ടണുകള്‍ ആയിരിക്കും വാഗ്ദാനം ചെയ്യുന്നത്. പ്രോട്ടോടൈപ്പ് ഫോണിന് ദൃശ്യമായ മുന്‍ ക്യാമറയും ഇല്ല. 

എന്നാല്‍ ഇതിനു പകരം കഴിഞ്ഞ മാസം ഷാങ്ഹായിലെ എംഡബ്ല്യുസി 2019 ല്‍ പ്രദര്‍ശിപ്പിച്ച അണ്ടര്‍ ഡിസ്‌പ്ലേ ക്യാമറ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് സൂചിപ്പിക്കുന്നു. സെല്‍ഫി ക്യാമറ ഡിസ്‌പ്ലേയുടെ മുകള്‍ ഭാഗത്ത് മറഞ്ഞിരിക്കുകയാണ്. കൂടാതെ മുന്‍ ക്യാമറ മോഡ് ആവശ്യമുള്ളപ്പോള്‍ മാത്രമായിരിക്കും ദൃശ്യമാകുക. ഫുള്‍ ഡിസ്പ്ലേ 2.0, അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി ക്യാമറയുള്ള ഓപ്പോ ഫോണ്‍ പ്രോട്ടോടൈപ്പ് 2020ല്‍ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഇന്ത്യന്‍ ജഴ്‌സിയില്‍ നിന്നും ഒപ്പോ മായുന്നു

ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയില്‍ നിന്ന് ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഒപ്പോ ഒഴിയുന്നുവെന്ന റിപ്പോര്‍ട്ട് ഏതാനും ദിവസം മുന്‍പ് പുറത്ത് വന്നിരുന്നു. സെപ്തംബര്‍ മുതല്‍ പുതിയ സ്‌പോണ്‍സര്‍മാരാണ് ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ ഇടംപിടിക്കുക. 2017 മാര്‍ച്ചില്‍ 1079 കോടി രൂപക്കാണ് ഇന്ത്യന്‍ ടീമിന്റെ സ്‌പോണ്‍സര്‍മാരായി ഒപ്പോ എത്തിയത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക അസന്തുലിതവും വളരെ ഉയര്‍ന്നതുമായിരുന്നുവെന്ന തിരിച്ചറിവിലാണ് ഒപ്പോ ഒഴിയുന്നത്.

ഇതേസമയം, ഒപ്പോയുടെ കരാറാണ് അവര്‍ ബംഗളൂരു ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ സംരംഭമായ ബൈജൂസ് ആപ്പിന് മറിച്ചുനല്‍കിയിരിക്കുന്നത്. വെസ്റ്റിന്‍ഡീസ് പരമ്പര വരെയാകും ഒപ്പോയുടെ പേര് ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയിലുണ്ടാകുക. സെപ്തംബറില്‍ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനം മുതലാണ് ടീം ഇന്ത്യയുടെ ജേഴ്‌സിയില്‍ ബൈജൂസ് ആപ്പ് എത്തുക. 

Related Articles

© 2024 Financial Views. All Rights Reserved