നിങ്ങളുടെ ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 16ന് ശേഷം ബ്ലോക്കാകാന്‍ സാധ്യത? അറിയണം ഇക്കാര്യങ്ങള്‍

January 18, 2020 |
|
Banking

                  നിങ്ങളുടെ ക്രെഡിറ്റ്,ഡെബിറ്റ് കാര്‍ഡുകള്‍ മാര്‍ച്ച് 16ന് ശേഷം ബ്ലോക്കാകാന്‍ സാധ്യത? അറിയണം ഇക്കാര്യങ്ങള്‍

ന്യൂദല്‍ഹി- ഡെബിറ്റ് കാര്‍ഡും ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ച് ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താത്തവരുടെ കാര്‍ഡുകള്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ബ്ലോക്ക് ചെയ്യുമെന്ന് മുന്നറിയിപ്പുമായി ആര്‍ബിഐ. മാര്‍ച്ച് 16ന് മുമ്പ് ഓണ്‍ലൈന്‍വഴിയുള്ള ഇടപാടുകളൊന്നും കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്താത്തവരുടെ കാര്‍ഡുകള്‍ ഉപയോഗശൂന്യമാവുമെന്നാണ് അറിയിച്ചിരിക്കുന്നത്.

എടിഎം,പിഓഎസ് പോലുള്ള നേരിട്ടുള്ള ഇടപാടുകള്‍ക്ക് മാത്രമായി കാര്‍ഡിന്റെ സേവനം ചുരുങ്ങും.ഡിജിറ്റല്‍ ഇടപാടുകള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ആര്‍ബിഐയുടെ നടപടി. ബാങ്കുകള്‍ക്കും കമ്പനികള്‍ക്കും ഇത്്‌സംബന്ധിച്ച നിര്‍ദേശങ്ങള്‍ കൈമാറി. സേവനങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെട്ട ഉപഭോക്താക്കള്‍ക്ക് തുടര്‍ന്ന് ഓണ്‍ലൈന്‍ സേവനം വേണമെങ്കില്‍ ബാങ്കില്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. പുതിയ ഡെബിറ്റ് ,ക്രെഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കുമ്പോള്‍ രാജ്യത്തിന് അകത്തെ എടിഎമ്മുകള്‍ പിഓഎസ് ടെര്‍മിനലുകള്‍ എന്നിങ്ങനെ നേരിട്ടുള്ള ഇടപാടുകള്‍ക്ക് മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ബാങ്കുകള്‍ ഉറപ്പാക്കണം.

അതായത് അത്തരം ഇടപാടുകള്‍ മാത്രം നടത്താന്‍ കഴിയുംവിധമായിരിക്കണം കാര്‍ഡുകള്‍ അനുവദിക്കേണ്ടതെന്ന് ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു. കാര്‍ഡിന്റെ പരിധി നിശ്ചയിക്കല്‍ അടക്കമുള്ള സേവനങ്ങളും ഈ സേവനത്തിന്റെ ഭാഗമാക്കാനും നിര്‍ദേശമുണ്ട്.

 

Related Articles

© 2024 Financial Views. All Rights Reserved