യുഎഇയില്‍ 300ലധികം തൊഴിലാളികള്‍ക്ക് ശമ്പളമില്ല; വിവിധ കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍

June 29, 2019 |
|
News

                  യുഎഇയില്‍ 300ലധികം തൊഴിലാളികള്‍ക്ക് ശമ്പളമില്ല; വിവിധ കമ്പനികളെല്ലാം സാമ്പത്തിക പ്രതിസന്ധിയില്‍

ദുബായ്: യുഎഇയില്‍ ജോലി ചെയ്യുന്ന പല കമ്പനികളും ശമ്പളം നല്‍കുന്നില്ലെന്ന് ആരോപണം. മാസങ്ങളോളം ശമ്പളം ലഭിക്കാതെ യുഎഇയില്‍ 300ലധികം തൊഴിലാളികള്‍ കഴിയുന്നുണ്ടെന്നാണ്  പ്രമുഖ പത്രമായ ഖലിജ് ടൈംസ് (Khaleej Times reported.) റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളിലുള്ളവര്‍ക്കാണ് ശമ്പളം ലഭിക്കുന്നില്ലെന്ന് പറയുന്നത്. തൊഴിലാളികള്‍ ആരോഗ്യപരമായും മാനസികപരമായും പ്രശന്ങ്ങള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ഖലീജ് ടൈംസ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നത്.

പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരെ സമീപിക്കുകയും ചെയ്തു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വിവിധ കമ്പനികളുമായി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. അതേസമയം തൊഴലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരമുണ്ടാകുമെന്നും കമ്പനികള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ശമ്പളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നാണ് ചര്‍ച്ചയില്‍ തൊഴിലുടമകള്‍ വ്യക്തമാക്കിയിട്ടുള്ളത്.  

ഭക്ഷണവും, ആരോഗ്യവും, മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നും ലഭിക്കാതെ നിരവധി തൊഴിലാളികള്‍ യുഎഇയില്‍ കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അഞ്ച് മാസത്തില്‍ കൂടുതല്‍ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ യുഎഇയിലുണ്ടെന്നാണ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടുന്നത്. തൊഴിലാളികളുടെ ആരോഗ്യം പോലും വിവധ കമ്പനികള്‍ കണ്ടില്ലെന്ന് നടിക്കുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

 

Related Articles

© 2024 Financial Views. All Rights Reserved