10 ബില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണത്തിനൊരുങ്ങി ഒയോ ഹോട്ടല്‍സ്

June 12, 2019 |
|
News

                  10 ബില്യണ്‍ ഡോളര്‍ നിക്ഷേപ സമാഹരണത്തിനൊരുങ്ങി ഒയോ ഹോട്ടല്‍സ്

വരുമാന വളര്‍ച്ചയും, ലാഭവും ലക്ഷ്യമിട്ട് ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസ് നിക്ഷേപകരുമായി പുതിയ ചര്‍ച്ചകള്‍ സംഘടിപ്പിച്ചെന്നാണ് വിവരം. നിക്ഷേപ സമാഹരണത്തിലൂടെ കമ്പനിയുടെ  ആകെ മൂല്യം 10 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ത്താനുള്ള പദ്ധതിയാണ് ഇപ്പോള്‍ നടത്തുന്നത്. നിക്ഷേപക സൗഹാര്‍ദ്ധത്തിലൂടെ കമ്പനിയുടെ വിപണി മൂല്യത്തിലും വരുമാന വളര്‍ച്ചയിലും നേട്ടമുണ്ടാകുമെന്നാണ് കമ്പനി അധികൃതരുടെ വിലയിരുത്തല്‍. 

സോഫ്റ്റ് ബാങ്ക് അടക്കമുള്ള നിക്ഷേപകരുമായി ഒയോ ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. കൗമാരക്കാരനായ റിതേഷ് അഗര്‍വാളാണ് 2012 ല്‍ ഒയോ ഹോട്ടല്‍ സ്ഥാപിച്ചത്. പുതിയ ലക്ഷ്യത്തിന് തുടക്കം കുറിച്ചുകൊണ്ട്  ഒയോ സ്ട്രാജറ്റിക് നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. അതേസമയം 2016 മുതല്‍ നാലോളം വരുന്ന നിക്ഷേപ സമാഹരണത്തില്‍ 46 ശതമാനം പങ്കാളികയിട്ടുള്ളത് സോഫ്റ്റ് ബാങ്കാണെന്നാണ് റിപ്പോര്‍ട്ട്. 

ആഗോള തലത്തില്‍ കമ്പനി വിപണി രംഗത്ത് പുതിയ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. നിക്ഷേപ സമാഹരണത്തിലൂടെ കമ്പനിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്കാകും പ്രധാന ശ്രദ്ധയുണ്ടാവകയെന്നാണ് കമ്പനി പറയുന്നത്‌

 

Related Articles

© 2024 Financial Views. All Rights Reserved