പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ ഇടിവ്; 2020 ഫെബ്രുവരിയിലെ കണക്കുകളും നിരാശാജനകം; കാരണം കൊറോണ വൈറസ് ബാധ മൂലം ഉപഭോക്തൃ മനോഭാവത്തിലുണ്ടായ മാറ്റം

March 02, 2020 |
|
Lifestyle

                  പാസഞ്ചര്‍ കാറുകളുടെ വില്‍പ്പനയില്‍ ഇടിവ്; 2020 ഫെബ്രുവരിയിലെ കണക്കുകളും നിരാശാജനകം; കാരണം കൊറോണ വൈറസ് ബാധ മൂലം ഉപഭോക്തൃ മനോഭാവത്തിലുണ്ടായ മാറ്റം

മുംബൈ: പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന 2020 ഫെബ്രുവരിയില്‍ കുത്തനെ ഇടിഞ്ഞതായി വിവരം. കാറുകളുടെ ഉത്പാദനത്തിലും വിതരണത്തിലും കുറവ് വന്നതിന് പിന്നാലെയാണ് വില്‍പ്പനയിലും ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊറോണ വൈറസ് ബാധ മൂലം ഉപഭോക്തൃ മനോഭാവത്തിലുണ്ടായ മാറ്റമാണ് പ്രധാനമായും വിപണിയെ ബാധിച്ചിരിക്കുന്നത്. പ്രധാന പാസഞ്ചര്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് എല്ലാം വൈറസ് ബാധ വലിയ തോതിലുള്ള തിരിച്ചടിയായിട്ടുണ്ട്. 

വിപണിയിലെ പ്രധാനികളായ മാരുതി സുസുക്കി പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം 2.3 ശതമാനം ഇടിഞ്ഞ് 2020 ഫെബ്രുവരിയില്‍ 1.33 ലക്ഷം യൂണിറ്റായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 13.6 ലക്ഷം യൂണിറ്റ് വില്‍പ്പന നടന്നിരുന്നു. മിനി സെഗ്മെന്റ് കാറുകളുടെ (ആള്‍ട്ടോ, എസ്-പ്രസ്സോ) വില്‍പ്പന 11 ശതമാനം വര്‍ധിച്ച് 27,499 യൂണിറ്റായി. യൂട്ടിലിറ്റി വാഹനങ്ങളുടെ (വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ) വില്‍പ്പന 3.5 ശതമാനം ഉയര്‍ന്ന് 22,604 യൂണിറ്റുമായി. എന്നിരുന്നാലും, കോംപാക്റ്റ് സെഗ്മെന്റിന്റെ (സ്വിഫ്റ്റ്, വാഗണ്‍ ആര്‍, സെലെറിയോ, ഇഗ്‌നിസ്, ബലേനോ, ഡിസയര്‍) വില്‍പ്പന 3.9 ശതമാനം കുറഞ്ഞ് 69,828 യൂണിറ്റായി. മധ്യനിര സെഡാന്‍ സിയാസിന്റെ വില്‍പ്പന 17.5 ശതമാനം ഇടിഞ്ഞ് 2,544 യൂണിറ്റുമായി.

ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ ആഭ്യന്തര വില്‍പ്പന 7 ശതമാനം ഇടിഞ്ഞ് 40,010 പാസഞ്ചര്‍ വാഹനങ്ങളായി. 2019 ഫെബ്രുവരിയില്‍ ഇത് 43,110 യൂണിറ്റായിരുന്നു. ആഭ്യന്തര കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡിന് (എം ആന്‍ഡ് എം) പാസഞ്ചര്‍ വാഹന വില്‍പ്പന 58 ശതമാനം കുറഞ്ഞ് 26,109 യൂണിറ്റില്‍ നിന്ന് 10,938 യൂണിറ്റായി.  അതുപോലെ വാണിജ്യ വാഹനങ്ങളുടെ വില്‍പ്പന 25 ശതമാനം കുറഞ്ഞ് 21,154 യൂണിറ്റില്‍ നിന്ന് 15,856 യൂണിറ്റുമായി. 

ഫെബ്രുവരിയിലെ ഞങ്ങളുടെ പദ്ധതിക്ക് അനുസൃതമായി ബിഎസ് 4 വാഹന ഉല്‍പാദനം കുറയുഞ്ഞിരുന്നു. എന്നിരുന്നാലും, ചൈനയില്‍ നിന്നുള്ള പാര്‍ട്‌സുകളുടെ വിതരണത്തില്‍ പ്രതീക്ഷിക്കാത്ത വെല്ലുവിളികള്‍ ഉള്ളതിനാല്‍, ഞങ്ങളുടെ ബിഎസ് 6 ശക്തിപ്പെടുത്തലിനെ ബാധിച്ചിട്ടുണ്ട് എന്ന് എം & എം ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍ ചീഫ് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വീജയ് റാം നക്ര പറഞ്ഞു.

ഫെബ്രുവരിയിലെ ബില്ലിംഗ് അളവ് വളരെയധികം മോശമാണെന്നും ഡീലര്‍മാരുടെ തൊഴില്‍ ഇപ്പോള്‍ പത്ത് ദിവസത്തില്‍ താഴെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍ച്ചിലേക്ക് പോകുമ്പോള്‍, പാര്‍ട്ട്‌സ് വിതരണത്തിലെ വെല്ലുവിളികള്‍ സാധാരണ നിലയിലേക്ക് മടങ്ങുമെങ്കിലും അതിന് മുമ്പായി ഏതാനും ആഴ്ചകള്‍ കൂടി ഇങ്ങനെ തുടരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതായും നക്ര കൂട്ടിച്ചേര്‍ത്തു. എംജി മോട്ടോര്‍ ഇന്ത്യ 2020 ഫെബ്രുവരിയില്‍ 1,376 യൂണിറ്റ് റീട്ടെയില്‍ വില്‍പ്പന പ്രഖ്യാപിച്ചു. ജനുവരിയില്‍ 3,130 യൂണിറ്റുകള്‍ റീട്ടെയില്‍ ചെയ്ത കമ്പനി നിലവില്‍ രാജ്യത്ത് രണ്ട് മോഡലുകളാണ് വില്‍ക്കുന്നത് - എസ്യുവി ഹെക്ടര്‍, ഇസഡ് എസ് ഇവി.

അപ്രതീക്ഷിതമായ കൊറോണ വൈറസ് പൊട്ടിത്തെറി നമ്മുടെ യൂറോപ്യന്‍, ചൈനീസ് വിതരണ ശൃംഖലകളെ സാരമായി ബാധിച്ചു. ഞങ്ങളുടെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും ഫെബ്രുവരിയിലെ വില്‍പനയെ ബാധിക്കുകയും ചെയ്തു. ഇത് മാര്‍ച്ച് വരെ തുടരും. സ്ഥിതി സുസ്ഥിരമാക്കുന്നതിനായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും മാര്‍ച്ച് അവസാനത്തോടെ ന്യായമായ സാധാരണ നില പുനസ്ഥാപിക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു-എംജി മോട്ടോര്‍ ഇന്ത്യ സെയില്‍സ് ഡയറക്ടര്‍ രാകേഷ് സിദാന പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved