വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി; പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 18 ശതമാനം ഇടിവ് രേഖപ്പെടുത്തി

July 11, 2019 |
|
Lifestyle

                  വാഹന വിപണിയില്‍ കടുത്ത പ്രതിസന്ധി; പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 18 ശതമാനം ഇടിവ് രേഖപ്പെടുത്തി

രാജ്യത്തെ വാഹന വില്‍പ്പന കടുത്ത പ്രതിസന്ധിലൂടെയാണ് കടന്നുപോകുന്നത്. പെട്രോള്‍-ഡീസല്‍ വില വര്‍ധനവും, സാമ്പത്തിക അന്തരീക്ഷത്തിലെ ഉണ്‍വില്ലായ്മയും വാഹന വിപണിയെ ഗുരുതരമായി ബാധിച്ചുവെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ഒന്നടങ്കം ചൂണ്ടിക്കാട്ടുന്നത്. ജൂണ്‍ മാസത്തില്‍ മാത്രം പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 17.5 ശതമാനം ഇടിവ് രേഖപ്പെടുത്തി  225,732  യൂണിറ്റിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. ആഭ്യന്തര കാര്‍ വില്‍പ്പനയില്‍ 25 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. വാഹന വിപണിയിലെ ഇടിവ് മൂലം വിവിധ വാഹന നിര്‍മ്മാതാക്കള്‍ ഉത്പ്പാദനം കുറക്കാനും വാഹന നിര്‍മ്മാണ പ്ലാന്റേഷന്‍ അടച്ചുപൂട്ടാനും തീരുമാനം എടുത്തതായാണ് വിവരം. 

മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ 9.57 ശതമാനം ഇടിവും രേഖപ്പെടുത്തിയതായി കണക്കുകളിലൂടെ വ്യക്തമാക്കുന്നുണ്ട്. 11,99.332 യൂണിറ്റുകളുടെ വില്‍പ്പന മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം ആകെ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ മാത്രം രേഖപ്പെടുത്തിയിട്ടുള്ളത് 11.69 ശതമാനം ഇടിവാണ്. വില്‍പ്പന 18,67,884 യൂണിറ്റിലേക്കെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

അതേസമയം വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ ജൂണ്‍ മാസത്തില്‍ മാത്രം ഇടിവ് രേഖപ്പെടുത്തിയത് 12.27 ശതമാനം ഇടിവാണ്. 70,771 യൂണിറ്റ് വില്‍പ്പന മാത്രമാണ് നടന്നത്. എന്നാല്‍ 2018 ജൂണില്‍ മാത്രം 80,670 യൂണിറ്റുകളുടെ വില്‍പ്പനയാണ് നടന്നത്. എന്നാല്‍ വാഹന വില്‍പ്പനയില്‍ ആകെ ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത് 12.34 ശതമാനമാണ്. 19,97,952 യൂണിറ്റ് വാഹനങ്ങളാണ് രാജ്യം ആകെ വില്‍പ്പന നടത്തിയതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്.  പെട്രോള്‍-ഡീസല്‍ വില വര്‍ധിച്ചതും, ബജറ്റില്‍ പെട്രോളിനും-ഡീസലും സെസ് ഏര്‍പ്പെടുത്തിയത് മൂലം വാഹന വില്‍പ്പന കടുത്ത സമ്മര്‍ദ്ദത്തിലൂടെ ഇപ്പോള്‍ കടന്നു പോകുന്നത്. നിരവധി വാഹനങ്ങള്‍ ഫാക്ടറികളില്‍ കെട്ടിക്കിടക്കുകയാണ് ചെയ്യുന്നത്. 

എന്നാല്‍ വാഹന വിപണിയിലെ പ്രതിസന്ധി മൂലം രാജ്യത്തെ വാഹന പ്ലാന്റുകള്‍ അടച്ചുപൂട്ടാനുള്ള തയ്യാറെടുപ്പിലുമാണ് വിവിധ കമ്പനികള്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളുടെ  പ്ലാന്റുകള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ വാഹന വിപണി ഇന്നേവരെ നേരിടാത്ത പ്രതിസന്ധികളാകും നേരിടാന്‍ പോകുന്നത്. രാജ്യത്തെ മുന്‍നിര പാസഞ്ചര്‍ വാഹനങ്ങളുടെയും, ഇരുചക്ര വാഹനങ്ങളുടെയും ഫാക്ടറികളാണ് അടച്ചുപൂട്ടാന്‍ പോകുന്നത്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് വിവരം. 

 

Related Articles

© 2024 Financial Views. All Rights Reserved