വാഹന വില്‍പ്പനയില്‍ മെയ് മാസത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി; 18 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവെന്ന് റിപ്പോര്‍ട്ട്

June 12, 2019 |
|
News

                  വാഹന വില്‍പ്പനയില്‍ മെയ് മാസത്തില്‍ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി; 18 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ വാഹന വില്‍പ്പന ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നകത്. മുന്‍പെങ്ങുമില്ലാത്ത വലിയ വെല്ലുവിളിയും വ്യാപാര സമ്മര്‍ദ്ദവുമാണ് വാഹന വിപണിയില്‍ ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. കാറുകളുടെയും, പാസഞ്ചര്‍ വാഹനങ്ങളുടെയും വില്‍പ്പന ഏറ്റവും താഴ്ന്ന നിരക്കിലെത്തിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

സൊസൈറ്റി ഓഫ് ഇന്ത്യന്‍ ആട്ടോമൊബൈല്‍  മാനുഫാക്‌ചേഴ്‌സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മെയ് മാസത്തില്‍  പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 20.55 ശതമാനം ഇടിവ് രേഖപ്പെടുത്തി 239,347 യൂണിറ്റിലെത്തിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2001 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിതെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

2001 സെപ്റ്റംബറില്‍ 21.91 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 18 വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് വാഹന വില്‍പ്പനയില്‍ ഇപ്പോള്‍ നേരിട്ടുട്ടള്ളത്. 2019  മെയ്മാസത്തില്‍ കൊമേഴ്ഷ്യല്‍ വാഹനങ്ങളുടെ വില്‍പ്പന 10.02 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ 6.73 ശതമാനം ഇടിവും രേഖപ്പെടുത്തി. 

അതേസമയം വില്‍പ്പനയില്‍ ഇടിവുണ്ടായത് മൂലം വിവിധ വാഹന നിര്‍മ്മാതാക്കളുടെ ഫാക്ടറികള്‍ അടച്ചുപൂട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. വിവിധ ഫാക്ടറികളിലായി കൂടുതല്‍ പാസഞ്ചര്‍ വാഹനങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കണക്കുകള്‍ പ്രകാരം അഞ്ച് ലക്ഷത്തിലധികം വാഹനങ്ങള്‍ ഫാക്ടറികള്‍ ഉണ്ടെന്നാണ് വിവരം.

വില്‍പ്പനയില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് മിക്ക വാഹനങ്ങളും ഫാക്ടറികളിലാണുള്ളത്. 30 ലക്ഷത്തില്‍ കൂടുതല്‍ ഇരു ചക്ര വാഹനങ്ങളും ഫാക്ടറികളില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ടാറ്റാ  മോട്ടോര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര , മാരുതി സുസൂക്കി എന്നീ കമ്പനികളുടെ പ്ലാന്റുകള്‍ അടച്ചുപൂട്ടാന്‍ തീരുമാനം എടുത്തിരുന്നതായാണ് റിപ്പോര്‍ട്ട്.

 

Related Articles

© 2024 Financial Views. All Rights Reserved