ആദായ നികുതിയില്‍ 9.5 ലക്ഷം വരെയും ഒഴിവാക്കാന്‍ അവസരമുണ്ടെന്ന് ധനമന്ത്രിയുടെ വിശദീകരണം

February 13, 2019 |
|
News

                  ആദായ നികുതിയില്‍ 9.5 ലക്ഷം വരെയും ഒഴിവാക്കാന്‍ അവസരമുണ്ടെന്ന് ധനമന്ത്രിയുടെ വിശദീകരണം

ആദായ നികുതി 9.5 ലക്ഷം വാര്‍ഷിക വരുമാനമുള്ളവരെ ഒഴിവാക്കാനുള്ള അവസരങ്ങള്‍ രാജ്യത്തുണ്ടെന്ന് ധനമന്ത്രി പിയൂഷ് ഗോയാല്‍. 2019ലെ കേന്ദ്രസര്‍ക്കാറിന്റെ അവസാന കാലഘട്ടത്തെ ബജറ്റില്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തിയതോടെയാണ് ധനമന്ത്രി 9.5 ലക്ഷം വാര്‍ഷി വരുമാനമുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയേക്കും എന്ന അഭിപ്രായവുമായി രംഗത്ത് വരുന്നത്. ലോകസഭയില്‍ ധനകാര്യ ബില്‍ ചര്‍ച്ചയില്‍ പ്രതികരിച്ച് സംസാരിക്കവെയാണ് പിയൂഷ് ഗോയാല്‍ ഇക്കാര്യം പറഞ്ഞത്. ബില്ലില്‍ 400,000 രൂപ മുതല്‍ 50,000 രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് കൂടുതല്‍ ഇളവവുകള്‍ പ്രഖ്യാപിച്ചതായും ധനമന്ത്രി വ്യക്തമാക്കി. 2019ലെ കേന്ദ്രസര്‍ക്കാറിന്റെ ഇടക്കാല ബജറ്റ് മധ്യവര്‍ഗത്തെയും ദരിദ്രജനങ്ങളെയും ്‌സഹായിക്കാനുള്ളതാണെന്ന് പിയൂഷ് ഗോയാല്‍ പറഞ്ഞു.

അതേ സമയം ആദായ നികുതി സ്ലാബില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.  അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി വകുപ്പിലെ '87 എ' അനുസരിച്ച് 2,500 രൂപ വരെ നല്‍കിയിരുന്ന ടാക്‌സ് റിബേറ്റ് 12,500 രൂപയായി ഉയര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇത് അഞ്ചു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവരെ ബാധിക്കും. എന്നാല്‍ അവര്‍ അത്തരം നികുതി അടക്കേണ്ടതില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതേസമയം ആദായനികുതി നിയമം അനുസരിച്ച് ടാക്‌സ് സേവിംഗ് സ്‌കീമുകളുടെ ആതിഥേയത്വം പ്രയോജനപ്പെടുത്തുന്നതിലൂടെ ആദായനികുതി  ഒമ്പത് ലക്ഷം  മുതല്‍ 9.5 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് ആദായ നികുതി ഇളവ് നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ സാമ്പത്തിക വര്‍ഷം ജിഡിപിയുടെ 3.4 ശതമാനമായി ധനക്കമ്മി നിലനിര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ധനക്കമ്മി നടപ്പ് സാമ്പത്തിക വര്‍ഷം ഉയരുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.  കേന്ദ്ര സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുളള വ്യത്യാസമാണ് ധനക്കമ്മി. 2018-19 കാലഘട്ടത്തില്‍ ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനമത്തില്‍ 3.4 ശതമാനമാക്കി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

 

Related Articles

© 2024 Financial Views. All Rights Reserved