കൊറോണ കെയർ പോളിസിയുമായി ഫോൺപേ; പോളിസി കോവിഡ് -19 ചികിത്സയ്ക്ക്; 156 രൂപയ്ക്ക് 50,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഫോൺപേ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസുമായി സഹകരിക്കുന്നു

April 01, 2020 |
|
Insurance

                  കൊറോണ കെയർ പോളിസിയുമായി ഫോൺപേ; പോളിസി കോവിഡ് -19 ചികിത്സയ്ക്ക്; 156 രൂപയ്ക്ക് 50,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഫോൺപേ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസുമായി സഹകരിക്കുന്നു

കോവിഡ് -19 ചികിത്സയ്ക്കായി ആശുപത്രിയിൽ കഴിയുന്നവർക്കും രോഗബാധിതരായ ആളുകൾക്കുമായി ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസുമായി സഹകരിച്ച് ഡിജിറ്റൽ പേയ്‌മെന്റ് കമ്പനിയായ ഫോൺപേ, കൊറോണ കെയർ എന്ന ഇൻഷുറൻസ് പോളിസി പ്രഖ്യാപിച്ചു. 156 രൂപ വിലയുള്ള ഈ പോളിസി 55 വയസ്സിന് താഴെയുള്ളവർക്ക് 50,000 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകും. കൂടാതെ കോവിഡ് -19 ന് ചികിത്സ വാഗ്ദാനം ചെയ്യുന്ന ഏത് ആശുപത്രിയിലും ഇത് പരി​ഗണിക്കപ്പെടുന്നതുമാണ്.

ചികിത്സാ ചെലവ് നികത്തുന്നതിനൊപ്പം, പ്രീ-ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ്-കെയർ മെഡിക്കൽ ചികിത്സ എന്നിവയ്ക്കുള്ള ഒരു മാസത്തെ ചെലവുകളും പോളിസിയിൽ ഉൾപ്പെടുന്നുണ്ട്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ഇത് കാരണം ആളുകൾ വീടുകളിൽ തന്നെ കഴിഞ്ഞ് വരുകയുമാണ്. അതിനാൽ പുറത്തുപോകാതെ തന്നെ കൊറോണ കെയർ പോളിസി എടുക്കാൻ ആളുകളെ പ്രാപ്തരാക്കുന്നതിന്, ഈ പോളിസിയുടെ കാര്യത്തിൽ മെഡിക്കൽ പരിശോധന പ്രക്രിയ ഒഴിവാക്കിയിട്ടുണ്ട്.

ഫോൺ‌പേ അപ്ലിക്കേഷന്റെ മൈ മണി വിഭാഗത്തിൽ നിന്ന് ഉപഭോക്താവിന് ഓൺലൈനായി പോളിസി വാങ്ങാൻ കഴിയും. പോളിസി എടുക്കുന്നതിന് വേണ്ട മുഴുവൻ പ്രക്രിയയ്ക്കും 2 മിനിറ്റിൽ താഴെ സമയം മാത്രമാണെെടുക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ ഫോൺ‌പേ അപ്ലിക്കേഷനിൽ തൽക്ഷണം തന്നെ പോളിസി പ്രമാണങ്ങളും നൽകും.

നിർഭാഗ്യവശാൽ, പകർച്ചവ്യാധി തടയാനുള്ള ശ്രമങ്ങൾ ആഗോള തലത്തിൽ ഉണ്ടായിരുന്നിട്ടും, കോവിഡ്-19 ഇപ്പോഴും ലോകമെമ്പാടും അതിവേഗം വ്യാപിക്കുന്നു. ഇന്ത്യയിൽ ഇത് നിയന്ത്രിക്കാൻ സർക്കാർ വളരെ ധീരമായ നടപടികളാണ് സ്വീകരിക്കുന്നത്. എന്നിരുന്നാലും, പല ഇന്ത്യക്കാർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷകളില്ല. അതിനാൽ അവരുടെ കുടുംബത്തിലെ ഒരാൾക്ക് കോവിഡ്-19 നായി ആശുപത്രിയിൽ പ്രവേശനം ആവശ്യമാണെങ്കിൽ അവർക്ക് അധിക സാമ്പത്തിക ബാധ്യത നേരിടേണ്ടി വരുമെന്ന് ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം ​​പറഞ്ഞു.

സാമൂഹിക ക്ഷേമം മനസ്സിൽ വച്ച് കൊണ്ട് ഫോൺ‌പേ കമ്മീഷൻ ഉപേക്ഷിക്കാൻ തീരുമാനിച്ചതിനാൽ ബജാജ് അലയൻസ് ജനറൽ ഇൻഷുറൻസിനൊപ്പം ചേർന്ന് മിതമായ നിരക്കിൽ ഉൽ‌പ്പന്നം ലഭ്യമാക്കുമെന്ന് നിഗം ​​കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപകമായതോടെ ആരോഗ്യ ഇൻഷുറൻസിനുള്ള ആവശ്യവും വർദ്ധിച്ചിട്ടുണ്ട്. ഇൻഷുറൻസ് അഗ്രിഗേറ്റർ പോളിസിബസാർ പറയുന്നതനുസരിച്ച്, ആരോഗ്യ ഇൻഷുറൻസ് ബിസിനസ്സ് 20-30 ശതമാനം വളർച്ച കൈവരിച്ചു. അതേസമയം ലൈഫ് ഇൻഷുറൻസ് ബിസിനസ്സ് 25 ദിവസത്തിനുള്ളിൽ 20 ശതമാനം വളർച്ചയാണ് നേടിയത്.

Related Articles

© 2024 Financial Views. All Rights Reserved