ഫോണ്‍പേ വിപുലീകരണം: ഈ വര്‍ഷം 550 പേരെ നിയമിക്കും

June 06, 2020 |
|
News

                  ഫോണ്‍പേ വിപുലീകരണം: ഈ വര്‍ഷം 550 പേരെ നിയമിക്കും

ഫ്ളിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ, ശക്തമായ വളര്‍ച്ചയുടെ പ്രതീക്ഷകള്‍ക്കിടയില്‍ ബിസിനസ് വിപുലീകരിക്കാനൊരുങ്ങുന്നു. ആയതിനാല്‍, ഈ വര്‍ഷം 550 പേരെ നിയമിക്കുമെന്ന് ഫോണ്‍പേ അറിയിച്ചു. ഇന്ത്യയുടടെ വളരുന്ന ഡിജിറ്റല്‍ പേയ്മെന്റ് വിപണിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഗൂഗിള്‍ പേ, പേടിഎം എന്നിവയുമായി മത്സരിക്കുന്ന ഫോണ്‍പേ, ഇതുവരെ ശമ്പള വെട്ടിക്കുറവ് ഏര്‍പ്പെടുത്തിയിട്ടില്ല. ഈ മാസം കമ്പനിയുടെ മൂല്യനിര്‍ണയ പ്രക്രിയ ആരംഭിക്കും.

നിലവിലുള്ള 1,800 അംഗ ടീമിലേക്ക് കമ്പനി 20-30 ശതമാനം ആളുകളെ അധികം ചേര്‍ക്കുമെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയിലെ പല വമ്പന്‍ ഇന്റര്‍നെറ്റ് കമ്പനികളിലും പിരിച്ചുവിടലുകള്‍ നടക്കുന്ന ഈ കാലയളവില്‍ വ്യത്യസ്തമായ നിലപാടാണ് കമ്പനി സ്വീകരിക്കുന്നത്. 'കഴിഞ്ഞ 2-3 മാസങ്ങളില്‍ പുതിയ നിയമനം നടത്തുന്നതിലുള്ള വേഗത ഞങ്ങള്‍ കുറച്ചു. നിങ്ങള്‍ക്കല്ലെവര്‍ക്കും അറിയുന്നതുപോലെ വിപണ സാഹചര്യം അത്ര നല്ലതായിരുന്നില്ല. അതിനാല്‍, പല വ്യക്തികള്‍ക്കും ജോലി നഷ്ടപ്പെട്ടതായി കമ്പനി മനസിലാക്കുന്നു.

ഫോണ്‍പേയുടെ സഹസ്ഥാപകനും സിടിഒയുമായ രാഹുല്‍ ചാരി പറയുന്നു. എഞ്ചിനീയറിംഗ്, കോര്‍പ്പറേറ്റ് പ്രവര്‍ത്തനങ്ങള്‍, വില്‍പ്പന, വികസനം, മാര്‍ക്കറ്റിംഗ് എന്നിവയുള്‍പ്പടെ ബോര്‍ഡുകളിലുടനീളം റോളുകള്‍ ചേര്‍ക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) വഴി പേയ്മെന്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഫോണ്‍പേ, 183 ബ്രാന്‍ഡുകള്‍ക്കായി മിനി ഡിജിറ്റല്‍ സ്റ്റോര്‍ഫ്രണ്ട് സജ്ജമാക്കി, ആപ്ലിക്കേഷനില്‍ സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.

ഫ്ളിപ്പ്കാര്‍ട്ട് 90 ദശലക്ഷം ഡോളര്‍, വിപണിയിലെ സ്ഥാപനത്തിലേക്കും ഡിജിറ്റല്‍ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേയിലേക്കും നിക്ഷേപിച്ചിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയിലെ മുഖ്യ എതിരാളിയായ വാട്സാപ്പ് പേയ്ക്കെതിരെ കമ്പനി മുന്നേറുന്ന സമത്താണ്, ഫണ്ടിംഗും പുതിയ നിയമനം സംബന്ധിച്ച തീരുമാനങ്ങളും. റിലയന്‍സ് ജിയോയുമയുള്ള മാതൃസ്ഥാപനമായ ഫെയ്സ്ബുക്കിന്റെ വിശാലമായ പങ്കാളിത്തത്തോടെ ഉപയോക്താക്കളിലേക്ക് എത്താന്‍ തയ്യാറെടുക്കുകയാണ് വാട്സാപ്പ് പേ.

മുന്നൂറോളം ആളുകളുള്ള എഞ്ചിനീയറിംഗ് ടീമില്‍ നിന്ന് ആരംഭിച്ച് ഫോണ്‍പേ, കമ്പനിയെ ഒരു ആഹ്ലാദകരമായ ഓര്‍ഗനൈസേഷനായി പതുക്കെ പുനസംഘടിപ്പിക്കുന്നു. 2020 അവസാനത്തോടെ ഇത് 500 ജീവനക്കാരായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എഞ്ചിനീയറിംഗ് ടീമിലെ ആഹ്ലാദകരമായ ഘടനയുടെ ഫീഡ്ബാക്കിനെ ആശ്രയിച്ച്, മറ്റു ടീമുകള്‍ക്കും സമാനമായ ഒരു സമീപനം കമ്പനിയില്‍ നിന്ന് പ്രതീക്ഷിക്കാം.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved