ധനമന്ത്രി നിര്‍മ്മല സീതാരാമനെ ഒഴിവാക്കി പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ച്ച; നിര്‍മ്മലയെ എന്തിന് ഒഴിവാക്കിയെന്ന ആരോപണത്തിന് ഉത്തരം നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍; പ്രധാനമന്ത്രിയുടേത് തെറ്റായ നിലപാടോ?

January 10, 2020 |
|
News

                  ധനമന്ത്രി നിര്‍മ്മല സീതാരാമനെ ഒഴിവാക്കി പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ച്ച; നിര്‍മ്മലയെ എന്തിന് ഒഴിവാക്കിയെന്ന ആരോപണത്തിന് ഉത്തരം നല്‍കാന്‍ കഴിയാതെ സര്‍ക്കാര്‍ പ്രതിസന്ധിയില്‍; പ്രധാനമന്ത്രിയുടേത് തെറ്റായ നിലപാടോ?

ന്യൂഡല്‍ഹി: ബജറ്റ് മുന്നോടിയായി  പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക വിഗദ്ധരുമായി ചര്‍ച്ച നടത്തിയപ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമനെ ഒഴിവാക്കിയത് വിവാദമായിരിക്കുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍  ചര്‍ച്ച ചെയ്യുന്നതിനും, വളര്‍ച്ചാ നിരക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ നിര്‍മ്മലയെ തഴഞ്ഞു. അതേസമയം പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, നിതിന്‍ ഗഡ്കരി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി തലവന്‍ ബിബേക് ദെബ്രോയ്, നിതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് എന്നിവര്‍ പങ്കെടുത്തു. സാമ്പത്തിക വിദഗ്ധരായ ശ്രീധര്‍ ആചാര്യ, ഫര്‍സാന അഫ്രീദി എന്നിവരും വ്യവസായികളായ അപ്പറാവു മല്ലവരപ്പു, ദീപക് കാല്‍റ, പതഞ്ജലി ജി കേശ്‌വാനി, ദീപക് സേത്ത് എന്നിവരും പങ്കെടുത്തു. ധനമന്ത്രിയെ ഒഴിവാക്കിയത് എന്തിനാണെന്നതിന് ഉത്തരം നല്‍കാന്‍ പറ്റാത്ത അവസ്ഥയിലാണിപ്പോള്‍  കേന്ദ്രസര്‍ക്കാരും മറ്റ് മന്ത്രിമാരും.

അതേസമയം പുതിയ വിവാദത്തിന്് ബിജെപിയും കേന്ദ്രസര്‍ക്കാരും പറയുന്ന ന്യായീകരണം ഇങ്ങനെയാണ്.പ്രധാനമന്ത്രി വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ നിര്‍മല ബിജെപി ആസ്ഥാനത്ത് ബിജെപി നേതാക്കളുമൊത്ത് ബജറ്റ് ചര്‍ച്ചയിലായിരുന്നുവെന്നാണ് ബിജെപി വാദം.

നടപ്പുവര്‍ഷത്തെ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങുമെന്ന അഭ്യൂഹങ്ങളും ഇപ്പോള്‍  പരകക്കുന്നതിനിടെയാണ് പ്രധാനമന്ത്രി സാമ്പത്തിക വിദഗ്ധരുമായി കൂടിക്കാഴ്ച്ചയ്ക്ക് മുതിര്‍ന്നത്.  നിര്‍മ്മലയുടെ കഴിഞ്ഞവര്‍ഷത്തെ ബജറ്റ് പ്രഖ്യാപനങ്ങളില്‍ കേന്ദ്രസര്‍ക്കാറിന് അതൃപ്തിയുണ്ടെന്ന ആശങ്കയുമുണ്ട്.  രാജ്യത്തെ ഉപഭോഗ നിക്ഷേപ മേഖലയെല്ലാം തകര്‍ച്ചയിലുമാണ്. ഈ സാഹചര്യത്തില്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ പദ്ധതികള്‍  ആവിഷ്‌കരിക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാറിന്റെ ലക്ഷ്യം.  കൂടിക്കാഴ്ച്ചയില്‍ അഭ്യന്തര മന്ത്രി അമിത് ഷാ, നിതി ആയോഗ് ചെയര്‍മാന്‍ രാജീവ് കുമാര്‍, സിഇഒ അമിതാഭ്  കാന്ത് എന്നിവരും പ്രധാനമന്ത്രിക്കൊപ്പം കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തേക്കും. 

അതേസമയം നടപ്പുവര്‍ഷത്തെ ഇന്ത്യയുടെ ബജറ്റ് കമ്മി 3.3 ശതമാനമായി നിലനിര്‍ത്താന്‍ സാധ്യമല്ലെന്നാണ്  വിലയിരുത്തല്‍.  ബജറ്റ്  കമ്മി മൊത്ത ആഭ്യന്ത ഉത്പാദനത്തിന്റെ  3.8 ശതമാനമായി ഉയരുമെന്നും, സര്‍ക്കാര്‍ ലക്ഷ്യം മറികടന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. കാര്യങ്ങള്‍ കൈവിട്ടുപോയാല്‍ സര്‍ക്കാര്‍ ഏറ്റവും വലിയ പ്രതിസന്ധിയാകും അഭിമുഖീകരിക്കുക. അതേസമയം നിയപ്രകാരം സര്‍ക്കാറിന് ബജറ്റ് കമ്മി അര ശതമാനം കവിയാന്‍ അനുവാദം നല്‍കാം. യുദ്ധപ്രവര്‍ത്തനങ്ങള്‍,   കാര്‍ഷിക തകര്‍ച്ച എന്നിവയിലുണ്ടാകുന്ന വെല്ലുവളികള്‍, സമ്പദ് ഘടനയില്‍ ഉണ്ടാകുന്ന ഘടനാപരമായ പരിഷ്‌കരണങ്ങള്‍ എന്നിവയില്‍  ഉണ്ടാക്കുന്ന മാറ്റങ്ങള്‍ വഴി ബജറ്റ് ലക്ഷ്യത്തില്‍ നിന്ന് പിന്‍മാറാന്‍ സാധിച്ചേക്കും. 

സാമ്പത്തിക വളര്‍ച്ച പിറകോട്ട് പോയതിനാല്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.  സര്‍ക്കാറിന്റെ വരുമാനത്തിലടക്കം ഭീമമായ ഇടിവ് വന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഔദ്യോഗിക ജിഡിപി വളര്‍ച്ചാ നിരക്കനുസരിച്ച് മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തില്‍ വളര്‍ച്ചാ നിരക്ക്  അഞ്ച് ശതമാനത്തിലേക്ക് ചുരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.  അതേസമയം പോസ്റ്റ് നോമിനല്‍ വളര്‍ച്ച 7.5 ശതമാനം ആണ് കണക്കാക്കുന്നത്.  2018 ജൂലൈ മാസത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ സര്‍ക്കാറിന്റെ നോമിനല്‍ ജിഡിപി 11.5 ശതമാനമാണ് കണക്കാക്കിയത്.  എന്നാല്‍ സര്‍ക്കാര്‍ പറഞ്ഞ കണക്കുകളേക്കള്‍ കുറവാണിത്.  

Related Articles

© 2024 Financial Views. All Rights Reserved